വാഷിങ്ടൺ: സൈനിക അഭ്യാസത്തിനിടെ ഇന്തോനേഷ്യന്‍ അന്തര്‍വാഹിനി കാണാതായ സംഭവത്തിൽ യുഎസ് സൈനിക വിമാനങ്ങളും തെരച്ചിലിൽ സഹായിക്കാമെന്ന് യുഎസ്. 53 നാവികരാണ് കാണാതായ ഇന്തോനേഷ്യന്‍ അന്തര്‍വാഹിനിയിൽ ഉണ്ടായിരുന്നത്. ഇന്തോനേഷ്യൻ സർക്കാരിന്‍റെ അഭ്യർഥന പ്രകാരം അന്തർവാഹിനിയുടെ തെരച്ചിലിനായി വിമാനങ്ങൾ നൽകുകയാണെന്ന് പെന്‍റഗൺ പ്രസ് സെക്രട്ടറി ജോൺ കിർബിയെ ഉദ്ദരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
Read More: ഇന്തോനേഷ്യന്‍ അന്തര്‍വാഹിനി കാണാതായി