ബാഗ്‌ദാദ്:ഇറാഖിലെ ബാഗ്‌ദാദില്‍ വീണ്ടും അമേരിക്ക വ്യോമാക്രമണം നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി അമേരിക്കന്‍ സേനയും ഇറാഖ് സൈന്യവും. ഇറാഖിന്‍റെ തലസ്ഥാനമായ വടക്കന്‍ ബാഗ്‌ദാദിലെ ടാജി റോഡിനടുത്ത് ആക്രമണമുണ്ടായെന്നും അഞ്ച് പേര്‍ കൊല്ലപ്പെടുകയും രണ്ട് കാറുകള്‍ തകര്‍ന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇറാൻ ചാര സേനയുടെ തലവൻ ഖാസിം സുലൈമാനിയെ വധിച്ച് 24 മണിക്കൂറിനുള്ളില്‍ വീണ്ടും മേഖലയില്‍ അമേരിക്ക സൈനിക നീക്കം നടത്തിയെന്ന വാര്‍ത്തകള്‍ വലിയ ആശങ്കയുണ്ടാക്കിയിരുന്നു.
ബാഗ്‌ദാദ് വ്യോമാക്രമണം; റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് അമേരിക്കയും ഇറാനും - ഡൊണാള്‍ഡ് ട്രംപ് വാര്‍ത്തകള്‍
ഇറാൻ ചാര സേനയുടെ തലവൻ ഖാസിം സുലൈമാനിയെ വധിച്ച് 24 മണിക്കൂറിനുള്ളില്‍ വീണ്ടും മേഖലയില്‍ അമേരിക്ക സൈനിക നീക്കം നടത്തിയെന്ന വാര്‍ത്തകള്‍ വലിയ ആശങ്കകള്‍ ഉണ്ടാക്കിയിരുന്നു
ഇതിന് പിന്നാലെയാണ് അമേരിക്കന്‍ സേനയും ഇറാഖ് സൈന്യവും ആക്രമണം നടന്നെന്ന വാര്‍ത്ത നിഷേധിച്ച് രംഗത്തെത്തിയതായി ഒരു അന്താരാഷ്‌ട്ര വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്‌തത്. ഇറാഖി ജോയിന്‍റ് ഓപ്പറേഷന്‍ കമാന്‍ഡും (ജെഒസി) വ്യോമാക്രമണം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് രംഗത്തെത്തി. ഇത്തരത്തില്‍ ഒരു സംഭവും ഉണ്ടായിട്ടില്ലെന്നും ആരും കൊലപ്പെട്ടിട്ടില്ലെന്നും ജെഒസി അറിയിച്ചു. വെള്ളിയാഴ്‌ച പുലര്‍ച്ചെ ഇറാഖില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ ഇറാന്‍റെ ഉന്നത സൈനിക ഉദ്യോഗസ്ഥന്‍ ജനറല്‍ ഖാസിം സുലൈമാനി ഉള്‍പ്പടെ ഏഴ് പേര്‍ കൊല്ലപ്പെട്ടിരുന്നു. അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ നിര്‍ദേശ പ്രകാരം നടന്ന ആക്രമണത്തിന് തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ പശ്ചിമേഷ്യയില്‍ യുദ്ധസമാന സാഹചര്യമാണുള്ളത്.