വാഷിങ്‌ടൺ: രാജ്യതലസ്ഥാനത്ത് പൗരത്വനിയമവുമായി ബന്ധപ്പെട്ട് നടക്കുന്ന വർഗീയ കലാപങ്ങളിൽ പ്രതികരണവുമായി യുഎസ് നിയമ നിർമാതാക്കൾ. മൂന്ന് ദിവസമായി നടക്കുന്ന സംഘർഷാവസ്ഥയെ തുടർന്ന് 20 പേർ കൊല്ലപ്പെടുകയും 180ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്‌ത സാഹചര്യത്തിലാണ് യുഎസ് കോൺഗ്രസ് അംഗം പ്രമിള ജയപാൽ ട്വിറ്ററിലൂടെ പ്രതികരിച്ചത്. ഇന്ത്യയിൽ മതത്തിന്‍റെ പേരിൽ നടക്കുന്ന വ്യാപക അക്രമങ്ങൾ തീർത്തും ഭയാനകമാണ്. മതസ്വാതന്ത്ര്യത്തെ ഹനിക്കുന്ന തരത്തിലുള്ള വിഭാഗീയതയും വിവേചനവും പ്രോത്സാഹിപ്പിക്കരുതെന്നും അവർ ആവശ്യപ്പെട്ടു. ലോകം ഇതെല്ലാം കാണുന്നുണ്ടെന്നും പ്രമിള ജയപാൽ കൂട്ടിച്ചേർത്തു.
ഡൽഹി കലാപത്തിൽ പ്രതികരിച്ച് യുഎസ് നേതാക്കൾ
സമാധാനപരമായ പ്രതിഷേധങ്ങള്‍ക്ക് നേരെയുള്ള അക്രമം പ്രോല്‍സാഹിപ്പിക്കപ്പെടാവുന്നതല്ലെന്ന് യുഎസ് സെനറ്റർ
US
അതേസമയം നേതൃത്വത്തിന്‍റെ ദാരുണമായ പരാജയമാണെന്നാണ് യുഎസ് കോൺഗ്രസ് അംഗമായ അലൻ ലോവന്തൽ പ്രതികരിച്ചു. ഡെമോക്രാറ്റിക് പ്രസിഡന്‍റ് സ്ഥാനാർഥിയും സെനറ്ററുമായ എലിസബത്ത് വാറനും തലസ്ഥാനത്തെ വർഗീയ കലാപത്തിൽ പ്രതികരിച്ചു. ജനാധിപത്യ പങ്കാളിയായ ഇന്ത്യയുമായുള്ള ബന്ധം പ്രധാനപ്പെട്ടതാണ്. എന്നാൽ സമാധാനപരമായ പ്രതിഷേധങ്ങൾക്കെതിരെ നടക്കുന്ന ഇത്തരം കലാപങ്ങൾ അംഗീകരിക്കാൻ സാധിക്കില്ലെന്ന് എലിസബത്ത് വാറൻ പറഞ്ഞു.