വാഷിംഗ്ടൺ: അമേരിക്കയിൽ തൊഴിലില്ലായ്മ കൂടുന്നതായി റിപ്പോർട്ട്. കഴിഞ്ഞയാഴ്ച മാത്രം, തൊഴിൽ ഇല്ലായ്മ വേതനത്തിനായി അപേക്ഷിച്ചവരുടെ എണ്ണം, 61,000 വർധിച്ച് 7,19,000 ആയി. കൊവിഡ് വാക്സിനേഷൻ ആരംഭിച്ചിട്ടും,സാമ്പത്തിക ഉത്തേജന പാക്കേജുകൾ പ്രഖ്യാപിച്ചിട്ടും പല കമ്പനികളും ജോലി സമയം വെട്ടികുറയ്ക്കുന്നുവെന്നാണ് പരാതി. തൊഴില്‍ വകുപ്പിന്‍റെ കണക്കുപ്രകാരം മാർച്ച് 20 വരെ 3.8 ദശലക്ഷം ആളുകള്‍ക്കാണ് തൊഴിൽ നഷ്ട്ടപ്പെട്ടത്. ഇപ്പോഴത് 7,19,000 ആയി ഉയർന്നതായി തൊഴിൽ വകുപ്പിന്‍റെ രേഖകൾ വ്യക്തമാക്കുന്നു.
അമേരിക്കയിൽ തൊഴിലില്ലായ്മ കൂടുന്നതായി റിപ്പോർട്ട്
തൊഴിൽ ഇല്ലായ്മ വേതനത്തിനായി അപേക്ഷിച്ചവരുടെ എണ്ണം 7,19,000 ആയി.
അമേരിക്കയിൽ തൊഴിലില്ലായ്മ തോത് കൂടുന്നതായി റിപ്പോർട്ട്
കൊവിഡില്‍ ഒൻപത് മാസത്തിന് ശേഷവും തൊഴിൽ രംഗം മാന്ദ്യത്തിലായതിനാല്‍ പല കമ്പനികളും ഇപ്പോൾ നഷ്ടത്തിലാണ്. തന്മൂലം തൊഴിലുടമകൾ ജോലി സമയം വെട്ടിക്കുറയ്ക്കുകയോ,ജീവനക്കാരെ താൽക്കാലിക അവധിയിൽ പ്രവേശിപ്പിക്കുകയോ ചെയ്യുകയാണ്.
അതേസമയം ഫെബ്രുവരിയിൽ മാത്രം രാജ്യത്തുടനീളം 3,79,000 പേർക്ക് പുതുതായി തൊഴിൽ ലഭിച്ചെന്നും മാർച്ചിൽ 6,14,000 പേർക്ക് ജോലി കിട്ടിയെന്നും തൊഴിൽ വകുപ്പ് പറയുന്നു.