വാഷിങ്‌ടൺ:ഇന്ത്യയ്ക്കും അമേരിക്കയ്ക്കും മികച്ച രീതിയില്‍ ഒരുമിച്ച് പ്രവർത്തിക്കാൻ കഴിയുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി നോമിനി ആന്‍റണി ബ്ലിങ്കൻ. പ്രധാനമന്ത്രി നരേന്ദ്രമോദി പുനരുപയോഗ ഊർജത്തിനും വ്യത്യസ്‌ത സാങ്കേതിക വിദ്യകൾക്കും വേണ്ടി വാദിക്കുന്നയാളാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയും യുഎസും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ആഴത്തിലാക്കാൻ നിരവധി മാർഗങ്ങളുണ്ട്. ഒബാമയുടെ ഭരണകാലത്ത് പ്രതിരോധ സംഭരണത്തിലും വിവരങ്ങൾ പങ്കുവയ്ക്കുന്നതിലും അമേരിക്ക സഹകരണം ശക്തമാക്കിയതായും ബ്ലിങ്കൻ കൂട്ടിച്ചേർത്തു.
ഇന്ത്യയ്ക്കും അമേരിക്കയ്ക്കും ഒരുമിച്ച് പ്രവർത്തിക്കാൻ കഴിയുമെന്ന് ആന്‍റണി ബ്ലിങ്കൻ - ജോ ബൈഡൻ
പ്രധാനമന്ത്രി നരേന്ദ്രമോദി പുനരുപയോഗ ഊർജത്തിനും വ്യത്യസ്‌ത സാങ്കേതിക വിദ്യകൾക്കും വേണ്ടി വാദിക്കുന്നയാളാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി നോമിനി ആന്‍റണി ബ്ലിങ്കൻ
ചൈനയുൾപ്പെടെ മേഖലയിലെ ഒരു രാജ്യത്തിനും വെല്ലുവിളിക്കാൻ കഴിയാത്തവിധം യുഎസ് ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. ഇരു രാജ്യങ്ങളും തീവ്രവാദത്തെക്കുറിച്ചുള്ള ആശങ്കകൾ പങ്കുവയ്‌ക്കുകയും ചെയ്യുന്നുണ്ടെന്ന് ബ്ലിങ്കൻ പറഞ്ഞു. നിയുക്ത യുഎസ് പ്രസിഡന്‍റായ ജോ ബൈഡൻ തന്‍റെ വിദേശ നയ ഉപദേഷ്‌ടാക്കളിൽ ഒരാളായ ആന്‍റണി ബ്ലിങ്കനെ അദ്ദേഹത്തിന്‍റെ ഭരണകൂടത്തിൽ സേവനമനുഷ്‌ഠിക്കാൻ സ്റ്റേറ്റ് സെക്രട്ടറിയായി നാമനിർദേശം ചെയ്‌തിട്ടുണ്ട് . 58കാരനായ ബ്ലിങ്കൻ വർഷങ്ങളായി വിദേശ നയം സംബന്ധിച്ച് ബൈഡന്‍റെ ഉപദേശകനാണ്.