വാഷിങ്ടൺ: കൊവിഡ് 19 വ്യാപന പശ്ചാത്തത്തില്‍ വിദേശികളുടെ കുടിയേറ്റം രാജ്യത്ത് താല്‍കാലികമായി നിര്‍ത്തിവെക്കുന്നതായി അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. 60 ദിവസത്തേക്കാണ് എല്ലാ തരത്തിലുള്ള കുടിയേറ്റങ്ങളും വിലക്കിയിരിക്കുന്നത്. രാജ്യത്തിന്‍റെ സാമ്പത്തിക സ്ഥിതിയെ ആശ്രയിച്ചായിരിക്കും ഇതില്‍ മാറ്റം വരുത്തുകയോ നീട്ടുകയോ ചെയ്യുന്നതെന്നും ട്രംപ് അറിയിച്ചു.
യുഎസില്‍ വിദേശികൾക്ക് 60 ദിവസം വിലക്കെന്ന് ഡൊണാൾഡ് ട്രംപ് - us president
അമേരിക്കയില്‍ റെക്കോര്‍ഡ് തൊഴിലില്ലായ്‌മ നിരക്ക് റിപ്പോര്‍ട്ട് ചെയ്‌തതോടെയാണ് അമേരിക്കയുടെ തൊഴില്‍ സംരക്ഷിക്കാനായി വിദേശികളുടെ കുടിയേറ്റം താല്‍കാലികമായി നിര്‍ത്തിവെച്ചത്
അദൃശ്യ ശത്രുവിന്‍റെ ആക്രമണത്തിന്‍റെ വെളിച്ചത്തില്‍ അമേരിക്കന്‍ പൗരന്‍മാരുടെ ജോലി സംരക്ഷിക്കപ്പെടേണ്ടതുണ്ട്. അതിനാല്‍ യുഎസിലേക്കുള്ള കുടിയേറ്റം താല്‍കാലികാലികമായി നിര്‍ത്തിവെക്കുന്നതിനുള്ള എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പിടുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കൊവിഡ് വ്യാപനത്തോടെ അമേരിക്കയില്‍ റെക്കോര്‍ഡ് തൊഴിലില്ലായ്‌മ നിരക്ക് റിപ്പോര്‍ട്ട് ചെയ്‌തതോടെയാണ് അമേരിക്കയുടെ തൊഴില്‍ സംരക്ഷിക്കാനായി വിദേശികളുടെ കുടിയേറ്റം താല്‍കാലികമായി നിര്‍ത്തിവെച്ചത്.