വാഷിംഗ്‌ടൺ: നീണ്ട ഇടവേളയ്ക്ക് ശേഷം അമേരിക്കയിൽ ഒരു വനിതയെ വധശിക്ഷയ്ക്ക് വിധിച്ചു. നീണ്ട 67 വർഷങ്ങൾക്ക് ശേഷമാണ് ഒരു വനിതയെ അമേരിക്കയിൽ വധശിക്ഷയ്ക്ക് വിധിക്കുന്നത്. ഗർഭിണിയായ സ്‌ത്രീയെ കഴുത്തുഞെരിച്ച് കൊന്ന കേസിലാണ് ലിസ മോണ്ട്ഗോമറിയെന്ന സ്‌ത്രീയെ വധശിക്ഷയ്ക്ക് വിധിച്ചിരിക്കുന്നത്. ഡിസംബർ എട്ടിനാണ് ഇവരുടെ വധശിക്ഷ നടപ്പാക്കുക. അമേരിക്കൻ ജസ്റ്റിസ് ഡിപ്പാർട്മെന്‍റാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2004ൽ ആണ് ഗര്‍ഭിണിയെ കൊലപ്പെടുത്തിയത്.
നീണ്ട ഇടവേളയ്ക്ക് ശേഷം അമേരിക്കയിൽ സ്ത്രീക്ക് വധശിക്ഷ വിധിച്ചു
67 വർഷങ്ങൾക്ക് ശേഷമാണ് ഒരു വനിതയെ അമേരിക്കയിൽ വധശിക്ഷയ്ക്ക് വിധിക്കുന്നത്
നീണ്ട ഇടവേളയ്ക്ക് ശേഷം അമേരിക്കയിൽ ഒരു വനിതയെ വധശിക്ഷയ്ക്ക് വിധിച്ചു
ഇതിനുമുമ്പ് 1953ലാണ് അമേരിക്കയിൽ ഒരു സ്ത്രീയുടെ വധശിക്ഷ നടപ്പാക്കിയത്. ഡെത്ത് പെനാൽറ്റി ഇൻഫർമേഷൻ സെന്‍ററിന്‍റെ റിപ്പോർട്ട് അനുസരിച്ച് മിസോറിയിലെ ഗ്യാസ് ചേംബറിൽ വച്ച് വധശിക്ഷയ്ക്ക് വിധേയയായ ബോണി ഹെഡിയാണ് അമേരിക്കയിൽ ഏറ്റവും അവസാനമായി വധശിക്ഷയ്ക്ക് വിധേയയായ സ്‌ത്രീ. തട്ടിക്കൊണ്ടു പോകുക, കൊലപാതകം തുടങ്ങിയ കുറ്റങ്ങൾ ആയിരുന്നു അവർ ചെയ്തത്. അവരെ വധശിക്ഷയ്ക്ക് വിധിക്കുകയും മിസോറിയിലെ ഗ്യാസ് ചേംബറിൽ വച്ച് വധശിക്ഷ നടപ്പാക്കുകയും ചെയ്തു.