എച്ച്വണ്‍ ബി വിസയിൽ ജോലി ചെയ്യുന്നവരുടെ പങ്കാളികള്‍ക്കുളള വിസ റദ്ദാക്കാനുളള നിർദേശം വൈറ്റ് ഹൗസിന്‍റെ പരിഗണനക്ക് എത്തുന്നു. തീരുമാനം നടപ്പാവുകയാണെങ്കിൽ തൊണ്ണൂറായിരത്തോളം പേരെയാണ് ഇത് ബാധിക്കുക. ഇതിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണ്
അമേരിക്കയിലെ ഇന്ത്യക്കാർക്ക് വെല്ലുവിളിയായി അണിയറയിൽ പുതിയ നയം - us
കുടിയേറ്റ വിരുദ്ധ നടപടികളുമായി മുന്നോട്ട് പോകുന്ന ട്രംപ് ഭരണകൂടം നിർദേശത്തിന് അംഗീകാരം നൽകാനുളള സാധ്യതകളേറെയാണ്
അമേരിക്കൻ ദേശീയ സുരക്ഷാ വിഭാഗമാണ് നിർദേശം വൈറ്റ് ഹൗസിൽ വച്ചത്. ഇത് പ്രകാരം എച്ച് വണ്‍ബി വിസയുളളവരുടെ പങ്കാളികള്‍ക്കുളള എച്ച് ഫോര്‍ വിസ റദ്ദാക്കപ്പെടും. നിർദേശത്തിൽ അന്തിമ തീരുമാനം വൈറ്റ് ഹൗസാണെടുക്കേണ്ടത്. മറ്റ് ഏജൻസികളുമായി കൂടിയാലോചന നടത്തിയ ശേഷമായിരിക്കും തീരുമാനം. ഇതിന് ഏതാനും ആഴ്ചകളോ മാസങ്ങളോ എടുത്തേക്കുമെന്നാണ് റിപ്പോർട്ട്.
കുടിയേറ്റങ്ങള്‍ക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുന്ന ട്രംപ് ഭരണകൂടം നിർദേശത്തിന് അംഗീകാരം നൽകാനുളള സാധ്യതയേറെയാണ്. ഡെമോക്രാറ്റുകളും സിലിക്കണ്‍ വാലിയിലെ കമ്പനികളും നിർദേശത്തിനെതിരാണ്. നീക്കം സ്ത്രീ വിരുദ്ധമാണെന്നും, എച്ച്വണ്‍ ബി വിസയുളളവരുടെ സമർത്ഥരായ പങ്കാളികള്‍ക്ക്അവസരങ്ങള്‍ നഷ്ടമാകുമെന്നും ഇവർ അഭിപ്രായപ്പെടുന്നു. നേരത്തെ എച്ച്വണ്‍ ബിവിസ ലഭിക്കുന്നത് പ്രയാസകരമാക്കുന്ന നയങ്ങളും ട്രംപ് ആവിഷ്കരിച്ചിരുന്നു