വാഷിങ്ടൺ: രാജ്യത്തെ കൊവിഡ് വ്യാപനത്തെ തുടർന്ന് അമേരിക്ക ഇന്ത്യൻ യാത്രക്കാരെ വിലക്കിയ നടപടിയിൽ ഇളവുകൾ പ്രഖ്യാപിച്ചു. വിദ്യാർഥികൾ, വൈജ്ഞാനിക മേഖലയിലുള്ളവര്‍, മാധ്യമ പ്രവർത്തകർ എന്നിവരെയാണ് വിലക്കിൽ നിന്ന് ഒഴിവാക്കിയത്.
മെയ് നാല് മുതൽ ഇന്ത്യയിൽ നിന്നുള്ള യാത്രകൾക്ക് വിലക്കേർപ്പെടുത്തുമെന്ന് ബൈഡൻ ഉത്തരവ് ഇറക്കിയതിന് പിന്നാലെയാണ് സ്റ്റേറ്റ് സെക്രട്ടറി ടോണി ബ്ലിങ്കെൻ വിലക്കിൽ നിന്ന് ഒഴിവാക്കിയവരെ സംബന്ധിച്ചുള്ള ഇളവുകൾ പ്രഖ്യാപിച്ചത്. ബ്രസീൽ, ചൈന, ഇറാൻ, അല്ലെങ്കിൽ ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് യുഎസ് അനുവദിച്ച ഇളവിന് അനുസൃതമായാണ് ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്കും ഇളവുകൾ പ്രഖ്യാപിച്ചത്.