വാഷിങ്ടൺ: വടക്കുകിഴക്കൻ സംസ്ഥാനമായ ന്യൂ ഹാംപ്ഷയറിലെ ഡിക്സ്വില്ലെ നോച്ച്, മിൽസ്ഫീൽഡ് എന്നിവിടങ്ങളിൽ ആദ്യ വോട്ട് രേഖപ്പെടുത്തി യുഎസിൽ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ആരംഭിച്ചു. ഡിക്‌സ്‌വില്ലെ നോച്ചിന്‍റെ ബാൽസാംസ് റിസോർട്ടിലെ താൽക്കാലിക "ബാലറ്റ് റൂമിൽ" രജിസ്റ്റർ ചെയ്ത അഞ്ച് വോട്ടർമാരിൽ ഒരാളായ ലെസ് ഓട്ടൻ ആദ്യ വോട്ട് രേഖപ്പെടുത്തി.
അമേരിക്ക വിധിയെഴുതുന്നു; ആദ്യ വോട്ട് ന്യൂഹാംപ്ഷയറിൽ രേഖപ്പെടുത്തി - Voting begins US Elections 2020
ഡിക്‌സ്‌വില്ലെ നോച്ചിന്‍റെ ബാൽസാംസ് റിസോർട്ടിലെ താൽക്കാലിക "ബാലറ്റ് റൂമിൽ" രജിസ്റ്റർ ചെയ്ത അഞ്ച് വോട്ടർമാരിൽ ഒരാളായ ലെസ് ഓട്ടൻ ആദ്യ വോട്ട് രേഖപ്പെടുത്തി.
നിലവിലെ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെയും മുൻ ഉപരാഷ്ട്രപതി ജോ ബൈഡന്‍റെയും വിധി ഇന്ന് അമേരിക്കകാർ എഴുതും. പ്രസിഡന്‍റ് സ്ഥാനം നേടുന്നതിന്, ട്രംപും ബൈഡനും വോട്ടുകളുടെ 50 ശതമാനത്തിലധികം നേടണം. 538 ആണ് മൊത്തം കോളേജ് വോട്ടുകൾ. അതിനാൽ, ഓരോ സ്ഥാനാർത്ഥിക്കും പ്രസിഡന്‍റ് സ്ഥാനത്ത് എത്താൻ കുറഞ്ഞത് 270 വോട്ടുകൾ ലഭിക്കണം.
നിലവിൽ ജോ ബൈഡനാണ് മുന്നേറുന്നത്. തെരഞ്ഞെടുക്കപ്പെട്ടാൽ, യുഎസ് ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്‍റായിരിക്കും അദ്ദേഹം. എന്നാൽ വോട്ടെടുപ്പിൽ മുന്നേറുന്നത് കൊണ്ട് വിജയം ഉറപ്പാക്കാനാകില്ല. 2016ലെ തെരഞ്ഞെടുപ്പിൽ ട്രംപിനെതിരെ ഹിലരി ക്ലിന്‍റന് വ്യക്തമായ ലീഡ് ഉണ്ടായിരുന്നു. എന്നാൽ ഇലക്ടറൽ വോട്ടിലൂടെ ട്രംപ് വിജയിച്ചു. നിലവിൽ 74 വയസുള്ള ട്രംപ് രണ്ടാം തവണയും വിജയിച്ചാൽ ഏറ്റവും പ്രായം കൂടിയ പ്രസിഡന്‍റാകും.