വാഷിങ്ടണ്‍: യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ഫലത്തിനായി അമേരിക്കക്കാർ ആകാംക്ഷയോടെ കാത്തിരിക്കവെ യുഎസിലുടനീളം പ്രതിഷേധം ശക്തമാകുന്നു. ചില പ്രകടനക്കാർ ഓരോ വോട്ടും കണക്കാക്കണമെന്ന് ആവശ്യപ്പെടുകയും മറ്റുള്ളവർ വോട്ടെണ്ണൽ നിർത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ബുധനാഴ്ച രാത്രി, മിഷിഗനിലെ ഏറ്റവും വലിയ നഗരമായ ഡെട്രോയിറ്റിലെ ഒരു ബാലറ്റ് വോട്ടെണ്ണൽ കേന്ദ്രത്തിൽ ചെറിയ തരത്തിലുള്ള തര്‍ക്കം ഉയർന്നു.
ബൈഡന്‍ - ട്രംപ് അനുയായികള്‍ പ്രതിഷേധവുമായി തെരുവില്‍ - അമേരിക്ക
അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ ട്രംപിനെ അനുകൂലിച്ചും അല്ലാതെയും വിവിധ റാലികള്‍ നടന്നു. ഇവയില്‍ പലതിലും സംഘര്‍ഷങ്ങള്‍ ഉടലെടുക്കുകയും പൊലീസ് ഇടപെടുകയും ചെയ്തു.
പ്രസിഡന്‍റ് ട്രംപിന്‍റെ അനുയായികളും ഡെമോക്രാറ്റിക് നിരീക്ഷകരും ടിസിഎഫ് കേന്ദ്രത്തിൽ വോട്ടെടുപ്പ് തൊഴിലാളികളെ നിരീക്ഷിക്കാൻ ഒത്തുകൂടി. ഇരുവശത്തുനിന്നുമുള്ള നിരീക്ഷകരെ ബാലറ്റ് വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് പ്രവേശിക്കാൻ അനുവദിച്ചില്ലെന്ന കാരണത്താല്‍ അവിടെയും ചെറിയ തരത്തിലുള്ള തര്‍ക്കങ്ങള്‍ ഉടലെടുത്തു.
അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ ട്രംപിനെ അനുകൂലിച്ചും അല്ലാതെയും വിവിധ റാലികള്‍ നടന്നു. ഇവയില്‍ പലതിലും സംഘര്‍ഷം ഉടലെടുക്കുകയും പൊലീസ് ഇടപെടുകയും ചെയ്തു. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ജനാധിപത്യത്തിന്‍റെ അടുത്ത പ്രസിഡന്‍റിനെ തെരഞ്ഞെടുക്കുന്നതിനായി നവംബർ 3ന് അമേരിക്കക്കാർ വോട്ട് രേഖപ്പെടുത്തി.