വാഷിങ്ടൺ: യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ വിജയത്തോട് അടുത്തുവെന്ന് ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡൻ. തെരഞ്ഞെടുപ്പ് കഠിനമാണെന്നും എന്നാൽ നമ്മൾ ശാന്തമായിരിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്‌തു. ജനാധിപത്യത്തെക്കുറിച്ച് ശക്തമായ കാഴ്‌ചപ്പാടുകളാണ് ഉള്ളതെന്നും രാഷ്‌ട്രീയത്തിന്‍റെ ലക്ഷ്യം രാജ്യത്തിനായി പ്രവർത്തിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഞങ്ങൾ എതിരാളികളാകാം എന്നാൽ ശത്രുക്കളല്ലെന്നും ഞങ്ങൾ അമേരിക്കൻ ജനതയാണെന്നും ജോ ബൈഡൻ പറഞ്ഞു.
യുഎസ് തെരഞ്ഞെടുപ്പ് 2020; വിജയത്തോട് അടുത്തുവെന്ന് ജോ ബൈഡൻ
ആളുകൾ ശാന്തമായിരിക്കണമെന്ന് ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡൻ പറഞ്ഞു.
യുഎസ് തെരഞ്ഞെടുപ്പ് 2020; വിജയത്തോട് അടുത്തുവെന്ന് ജോ ബൈഡൻ
കൂടുതൽ വായിക്കാൻ:യുഎസ് തെരഞ്ഞെടുപ്പ് 2020; പെൻസിൽവാനിയയിൽ ജോ ബൈഡൻ മുന്നിൽ
ഏറ്റവും പുതിയ സിഎൻഎൻ റിപ്പോർട്ടുകൾ പ്രകാരം പെൻസിൽവാനിയയിൽ ട്രംപിനെതിരായ ലീഡ് ബൈഡൻ നിലനിർത്തി. അലഗെനി കൗണ്ടിയിൽ നിന്നുള്ള വോട്ടുകളുടെ കണക്കുകൾ പുറത്തുവന്നപ്പോള്‍ ട്രംപിനെതിരെ ബൈഡൻ 27,130 വോട്ടുകൾക്ക് മുന്നിലാണ്. നെവാഡയിൽ 20,137 വോട്ടുകൾക്കും അരിസോണയിൽ 39,769 വോട്ടുകൾക്കും ബൈഡൻ മുന്നിലാണ്. അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ജയത്തോട് അടുക്കുകയാണ് ഡെമോക്രാറ്റിക് സ്ഥാനാർഥി ബൈഡൻ.