കേരളം

kerala

ട്രംപോ ബൈഡനോ, അമേരിക്ക വിധിയെഴുതുന്നു; പോരാട്ടം കനക്കുന്നു

By

Published : Nov 4, 2020, 6:51 AM IST

Updated : Nov 4, 2020, 1:11 PM IST

അമേരിക്ക വിധിയെഴുതുന്നു  അമേരിക്ക വിധിയെഴുതുന്നു; ആദ്യ ഫലസൂചനകൾ പുറത്ത്  US Election 2020  Trump wins Kentucky, Biden Vermont
അമേരിക്ക

06:18 November 04

നിർണായക സംസ്ഥാനമായ ഫ്ലോറിഡ, ടെക്സസ് എന്നിവിടങ്ങളിലെ ട്രംപിന്‍റെ വിജയം ബൈഡന്‍റെ ലീഡ് നില കുറച്ചു. ഏറ്റവും പുതിയ കണക്കനുസരിച്ച് നിലവിൽ ബൈഡൻ - 221 ട്രംപ് - 217 എന്നതാണ് വോട്ട് നില.

ട്രംപോ ബൈഡനോ, അമേരിക്ക വിധിയെഴുതുന്നു

വാഷിങ്ടൺ: യുഎസിൽ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ആരംഭിച്ചു. ഇഞ്ചോടിഞ്ച് പോരാട്ടമാണ് അമേരിക്കയിൽ നടക്കുന്നത്. വ്യക്തമായ ലീഡാണ് ബൈഡൻ ആദ്യം മുതൽ കാഴ്ചവെച്ചിരുന്നത്. എന്നാൽ നിർണായക സംസ്ഥാനമായ ഫ്ലോറിഡ, ടെക്സസ് എന്നിവിടങ്ങളിലെ ട്രംപിന്‍റെ വിജയം ബൈഡന്‍റെ ലീഡ് നില കുറച്ചു. ഏറ്റവും പുതിയ കണക്കനുസരിച്ച് നിലവിൽ ബൈഡൻ - 221 ട്രംപ് - 217 എന്നതാണ് വോട്ട് നില.

പ്രസിഡന്‍റ് സ്ഥാനം നേടുന്നതിന്, ട്രംപും ബൈഡനും  വോട്ടുകളുടെ 50 ശതമാനത്തിലധികം നേടണം. 538 ആണ് മൊത്തം കോളേജ് വോട്ടുകൾ. അതിനാൽ, ഓരോ സ്ഥാനാർത്ഥിക്കും പ്രസിഡന്‍റ് സ്ഥാനത്ത് എത്താൻ കുറഞ്ഞത് 270 വോട്ടുകൾ ലഭിക്കണം.

12.24 നവംബർ 04

നെബ്രാസ്കയിൽ ട്രംപ് (4), ബൈഡൻ (1)  

നെബ്രാസ്കയുടെ അഞ്ച് തിരഞ്ഞെടുപ്പ് വോട്ടുകളിൽ നാലെണ്ണം പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് നേടി. ഡെമോക്രാറ്റ് ജോ ബിഡൻ സംസ്ഥാനത്ത് നിന്ന് ഒരു വോട്ട് സ്വന്തമാക്കി.

12.19 നവംബർ 04

മിനിസോട്ട പിടിച്ച് വീണ്ടും ബൈഡന് നേരിയ ലീഡ്

ഡെമോക്രോറ്റ് സ്ഥാനാർഥി ബൈഡന് മിനിസോട്ടയിൽ വിജയം നേടി. 10 വോട്ടുകളാണ് ബൈഡൻ സ്വന്തമാക്കിയത്.  

നിലവിൽ,

ബൈഡൻ- 220

ട്രംപ്- 213

12.05 നവംബർ 04

ടെക്സസിൽ ട്രംപിന് വിജയം  

ടെക്സസിൽ 38 ഇലക്ടോറൽ വോട്ടുകൾ നേടി ട്രംപ് ബൈഡനെ മറികടന്നു. 

11.55 നവംബർ 04

വിജയി ആരെന്ന് തീരുമാനിക്കുന്നത് ജനങ്ങൾ: ബൈഡൻ

വിജയി ആരെന്ന് തീരുമാനിക്കാനുള്ള അർഹത തനിക്കോ ട്രംപിനോ അല്ലെന്ന് ജോ ബൈഡൻ. അത് ജനങ്ങളാണ് തീരുമാനിക്കേണ്ടതെന്ന് ജോ ബൈഡന്‍റെ മറുപടി. തങ്ങൾ വിജയത്തിന്‍റെ പാതയിലാണെന്നും ബൈഡൻ പറഞ്ഞു.

Joe Biden

@JoeBiden

It's not my place or Donald Trump's place to declare the winner of this election. It's the voters' place.

11.40 നവംബർ 04

വിജയം തനിക്കെന്ന് ട്രംപ്

ഡെമോക്രാറ്റുകൾ തെരഞ്ഞെടുപ്പ് അട്ടിമറിയ്ക്കാൻ ശ്രമിക്കുന്നതായി ഡൊണാൾഡ് ട്രംപ്. പോളിങ്ങ് അവസാനിച്ചെന്നും ഇനി വോട്ട് ചെയ്യാൻ അവസരമില്ലെന്നും ട്രംപ് പറഞ്ഞു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ അനുവദിക്കില്ലെന്നും ട്രംപിന്‍റെ ട്വീറ്റ്.

Donald J. Trump

@realDonaldTrump

Some or all of the content shared in this Tweet is disputed and might be misleading about an election or other civic process.Learn more

We are up BIG, but they are trying to STEAL the Election. We will never let them do it. Votes cannot be cast after the Polls are closed!

11.27 നവംബർ 04

പോരാട്ടം മുറുകുന്നു

പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് 29 വോട്ടുകളുള്ള ഫ്ലോറിഡയിൽ വിജയിച്ചു. നിലവിൽ ബൈഡൻ - 205 ട്രംപ് - 165 എന്നതാണ് വോട്ട് നില

11.15 നവംബർ 04

അയോവയും മൊണ്ടാനയും ട്രംപ് നേടി

പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് അയോവയിലും മൊണ്ടാനയിലും വിജയം കരസ്ഥമാക്കി. അയോവയിൽ നിന്ന് ആറ് തെരഞ്ഞെടുപ്പ് വോട്ടുകളും മൊണ്ടാനയിൽ നിന്ന് മൂന്ന് തെരഞ്ഞെടുപ്പ് വോട്ടുകളും ട്രംപിന് ലഭിച്ചു. നാല് വർഷം മുമ്പ് ഡെമോക്രാറ്റ് ഹിലരി ക്ലിന്‍റനെതിരെ ട്രംപ് അയോവയെ 9 ശതമാനത്തിൽ കൂടുതൽ നേടിയിരുന്നു. 

10.51 നവംബർ 04

ബൈഡന് പ്രസിഡന്‍റ് സ്ഥാനം 65 വോട്ടുകൾ അകലെ

ഏറ്റവും പുതിയ കണക്കുകളനുസരിച്ച് ബൈഡൻ പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് വെറും 65 വോട്ടുകൾ അകലെ. ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബിഡൻ 205 ഇലക്ടറൽ കോളേജ് വോട്ടുകൾ നേടി. അതായത് 270 എന്ന മൊത്തം വോട്ടിൽ നിന്ന് വെറും 65 സീറ്റുകൾ അകലെയാണ് അദ്ദേഹം. അതേസമയം, നിലവിലെ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് 136 വോട്ടുകൾ നേടി.

09.48 നവംബർ 04

ബൈഡൻ മുന്നേറ്റം തുടരുന്നു

വെസ്റ്റ് കോസ്റ്റ് - കാലിഫോർണിയ (55 വോട്ടുകൾ), ഒറിഗോൺ (7), വാഷിംഗ്ടൺ (12) എന്നിവിടങ്ങളിൽ നേടിയ വിജയങ്ങളിലൂടെ വ്യക്തമായ ലീഡ് സ്വന്തമാക്കി ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബൈഡൻ. ഏറ്റവും പുതിയ കണക്കനുസരിച്ച് ബൈഡന് 192 വോട്ടുകൾ ലഭിച്ചു. ട്രംപിന് ലഭിച്ചത്114 വോട്ടാണ്.

09.30 നവംബർ 04

വോട്ടെണ്ണൽ പുരോഗമിക്കുന്നു

വോട്ടെടുപ്പ് അവസാനിപ്പിച്ചതിനെ തുടർന്ന് മിഷിഗൺ, ഡെൻ‌വർ, കൊളറാഡോ, ഡെട്രോയിറ്റ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർ വോട്ടെണ്ണൽ ആരംഭിച്ചു. മിഷിഗനിലും ഡെട്രോയിറ്റിലും വോട്ടെണ്ണൽ‌ പുരോഗമിക്കുകയാണ്

09.18 നവംബർ 04

യു‌എസ്‌എയുടെ ആദ്യത്തെ ട്രാൻസ്‌ജെൻഡർ സ്റ്റേറ്റ് സെനറ്ററിനെ തെരഞ്ഞെടുത്തു

ഡെമോക്രാറ്റ് സാറാ മക്ബ്രൈഡ് ഡെലവെയറിൽ സ്റ്റേറ്റ് സെനറ്റ് മൽസരത്തിൽ വിജയിച്ചു. രാജ്യത്തെ ആദ്യത്തെ ട്രാൻസ്‌ജെൻഡർ സ്റ്റേറ്റ് സെനറ്ററാണ് സാറാ. ഡെലവെയർ ചരിത്രത്തിലെ ഏറ്റവും കൂടുതൽ കാലം നിയമസഭാംഗമായിരുന്ന ഡെമോവെയർ റിപ്പബ്ലിക്കൻ സ്റ്റീവ് വാഷിംഗ്ടണിനെ പരാജയപ്പെടുത്തിയാണ് സാറാ സെനറ്റർ സ്ഥാനം സ്വന്തമാക്കിയത്. വടക്കൻ വിൽ‌മിംഗ്ടൺ മുതൽ പെൻ‌സിൽ‌വാനിയ അതിർത്തി വരെ വ്യാപിച്ചുകിടക്കുന്ന ഡെമോക്രാറ്റിക് ജില്ലയിലാണ് ഡെലവെയർ. 

08.25 നവംബർ 04

ലീഡ് നിലനിർത്തി ബൈഡൻ 

89 വോട്ടുകളാണ് ഇതുവരെ ബൈഡന് ലഭിച്ചത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ട്രംപിന് 72 വോട്ടുകളാണുള്ളത്.

08.13 നവംബർ 04

കോളറാഡോയിൽ ബൈഡന് വിജയം

ബൈഡൻ കൊളറാഡോയിൽ വിജയിച്ചു.യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് സൗത്ത് ഡക്കോട്ടയും (3 വോട്ടുകൾ) നോർത്ത് ഡക്കോട്ടയും (3 വോട്ടുകൾ) നേടി.

ജോ ബൈഡൻ കൊളറാഡോയിൽ 9 വോട്ടുകളും കണക്റ്റിക്കട്ടും 7 വോട്ടുകളും നേടി. ബൈഡന് നിലവിൽ 89 വോട്ടും ട്രംപിന് 54 വോട്ടുകളുമുണ്ട്.

07.55 നവംബർ 04

ന്യൂയോർക്ക് ജോ ബൈഡന്‍റെ കരങ്ങളിൽ ഭദ്രം

ജോ ബിഡൻ ന്യൂയോർക്കിൽ വിജയിച്ചു. 29 വോട്ടുകളാണ് അദ്ദേഹത്തിന് ലഭിച്ചത്. ഏറ്റവും പുതിയ കണക്കനുസരിച്ച്, ബൈഡന് 73 വോട്ടുകൾ ഉണ്ട്. ട്രംപിന് 48 വോട്ടുകൾ മാത്രമാണുള്ളത്.

07.42 നവംബർ 04

അർകൻസാസ് ട്രംപിന് അനുകൂലം

ഡൊണാൾഡ് ട്രംപ് അർക്കൻസാസിൽ വിജയിച്ചു, റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായ ഡൊണാൾഡ് ട്രംപ് അർക്കൻസാസ് ആറ് വോട്ടുകൾ നേടി.

07.30 നവംബർ 04

ബൈഡന് നേരിയ മുന്നേറ്റം

റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായ യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ഒക്ലഹോമ, ടെന്നസി, കെന്‍ടക്കി, വെസ്റ്റ് വെർജീനിയ, ഇന്ത്യാന എന്നീ സംസ്ഥാനങ്ങളിൽ വിജയിച്ചു. ആകെ 42 ഇലക്ടറൽ കോളേജ് വോട്ടുകളാണ് ട്രംപിന് ലഭിച്ചത്. അതേസമയം, ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായ ബൈഡൻ വെർമോണ്ട്, ഡെലവെയർ, മസാച്യുസെറ്റ്സ്, ന്യൂജേഴ്‌സി, മേരിലാൻഡ് എന്നിവിടങ്ങളിൽ വിജയിയായി. ബൈഡൻ സ്വന്തമാക്കിയത് 44 ഇലക്ടറൽ കോളേജ് വോട്ടുകളാണ്.

06.58 നവംബർ 04

16 സംസ്ഥാനങ്ങളിൽ ജോ ബൈഡന് മുന്നേറ്റം

ഡെലവെയർ, മേരിലാൻഡ്, മസാച്യുസെറ്റ്സ്, ന്യൂജേഴ്‌സി, ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയ എന്നിവിടങ്ങളിൽ ജോ ബൈഡൻ വിജയിക്കുമെന്ന് സൂചന.

06.40 നവംബർ 04

വിർജിനിയ ബൈഡൻ വിജയിച്ചു

വിർജിനിയയിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി ജോ ബൈഡന് വിജയം.13 ഇലക്ടോറൽ വോട്ടുകളാണ് അദ്ദേഹം നേടിയത്.

06.35 നവംബർ 04

കെൻടക്കി ട്രംപ് നേടി

എട്ട് ഇലക്ടോറൽ വോട്ടുകളോടെ കെൻടക്കിയിൽ ട്രംപ് വിജയം കൈവരിച്ചു.

06.30 നവംബർ 4

വെർമണ്ടിൽ ജോ ബൈഡന് വിജയം

മൂന്ന് ഇലക്ടോറൽ വോട്ടുകളുള്ള വെർമണ്ടിൽ ജോ ബൈഡൻ വിജയിച്ചു. 

Last Updated : Nov 4, 2020, 1:11 PM IST

ABOUT THE AUTHOR

...view details