വാഷിങ്ടണ്‍: അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ജോ ബൈഡൻ തട്ടിപ്പ് കാണിച്ചെന്നും വോട്ടെണ്ണൽ നിർത്തിവയ്ക്കണമെന്നും ഡൊണൾഡ് ട്രംപ്. ഇക്കാര്യത്തിൽ താൻ സുപ്രീം കോടതിയെ സമീപിക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. അന്തിമ ഫലം വരുന്നതിന് മുമ്പെ തന്നെ തന്‍റെ വിജയം സ്വയം പ്രഖ്യാപിച്ചിരിക്കുകയാണ് ട്രംപ്. പോസ്റ്റല്‍ ബാലറ്റുകളടക്കം എണ്ണി തീരേണ്ടതുണ്ടെങ്കിലും ഇനി അതൊന്നും എണ്ണേണ്ട ആവശ്യമില്ലെന്ന് ട്രംപ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുക്കൊണ്ട് പറഞ്ഞു. തനിക്കെതിരെ ജയിക്കാന്‍ കഴിയില്ലെന്ന് ഡെമോക്രാറ്റുകള്‍ക്ക് അറിയാമായിരുന്നു. പിന്തുണച്ചവര്‍ക്ക് നന്ദിയുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു.
വോട്ടെണ്ണൽ നിർത്തിവയ്ക്കണം, സുപ്രീം കോടതിയെ സമീപിക്കുമെന്ന് ട്രംപ് - ജോ ബൈഡൻ
10.2 കോടി ജനങ്ങളാണ് തെരഞ്ഞെടുപ്പ് ദിവസമായ നവംബർ മൂന്നിന് മുൻപ് തന്നെ വോട്ടുചെയ്തത്.
വോട്ടെണ്ണൽ നിർത്തിവയ്ക്കണം, സുപ്രീം കോടതിയെ സമീപിക്കുമെന്ന് ട്രംപ്
മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി പോസ്റ്റൽ വോട്ടുകളും നേരത്തെ രേഖപ്പെടുത്തിയ വോട്ടുകളും കൂടുതലുള്ളതിനാൽ വോട്ടെണ്ണൽ നീളാനുള്ള സാധ്യതയാണ് കാണുന്നത്. 10.2 കോടി ജനങ്ങളാണ് തെരഞ്ഞെടുപ്പ് ദിവസമായ നവംബർ മൂന്നിന് മുൻപ് തന്നെ വോട്ടുചെയ്തത്.