കേരളം

kerala

ETV Bharat / international

ഇന്ത്യ സുരക്ഷിത രാജ്യങ്ങളുടെ പട്ടികയില്‍; യാത്ര നിയന്ത്രണത്തില്‍ ഇളവ് വരുത്തി അമേരിക്ക - അമേരിക്ക ഇന്ത്യ യാത്ര നിയന്ത്രണം പുതിയ വാര്‍ത്ത

നേരത്തെ കൊവിഡ് തരംഗം ആഞ്ഞടിച്ചതോടെ ലെവല്‍ നാല് പട്ടികയിലാണ് ഇന്ത്യയെ അമേരിക്ക ഉള്‍പ്പെടുത്തിയിരുന്നത്.

us eases travel advisory news  us travel advisory news  us india travel news  us cdc eases travel advisory news  ഇന്ത്യ അമേരിക്ക യാത്ര നിയന്ത്രണം വാര്‍ത്ത  ഇന്ത്യ അമേരിക്ക യാത്ര വാര്‍ത്ത  അമേരിക്ക യാത്ര നിയന്ത്രണം ഇളവ് വാര്‍ത്ത  അമേരിക്ക സിഡിസി യാത്ര നിയന്ത്രണം വാര്‍ത്ത  അമേരിക്ക ഇന്ത്യ യാത്ര നിയന്ത്രണം പുതിയ വാര്‍ത്ത  ഇന്ത്യ സുരക്ഷിത രാജ്യങ്ങളുടെ പട്ടിക വാര്‍ത്ത
ഇന്ത്യ സുരക്ഷിത രാജ്യങ്ങളുടെ പട്ടികയില്‍; യാത്ര നിയന്ത്രണത്തില്‍ ഇളവ് വരുത്തി അമേരിക്ക

By

Published : Aug 17, 2021, 7:49 AM IST

Updated : Aug 17, 2021, 8:08 AM IST

വാഷിങ്ടണ്‍: ഇന്ത്യയിലേക്കുള്ള യാത്ര നിയന്ത്രണത്തില്‍ ഇളവ് ഏര്‍പ്പെടുത്തി അമേരിക്ക. ഇന്ത്യയെ സുരക്ഷിത രാജ്യങ്ങളുടെ പട്ടികയായ ലെവല്‍ 2 പട്ടികയിലേക്ക് താഴ്‌ത്തി. ഇന്ത്യയിലെ കൊവിഡ് സാഹചര്യം മെച്ചപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. നേരത്തെ കൊവിഡ് തരംഗം ആഞ്ഞടിച്ചതോടെ ലെവല്‍ നാല് പട്ടികയിലാണ് ഇന്ത്യയെ അമേരിക്ക ഉള്‍പ്പെടുത്തിയിരുന്നത്.

സെന്‍റര്‍ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനാണ് (സിഡിസി) യാത്ര നിയന്ത്രണത്തില്‍ ഇളവ് ഏര്‍പ്പെടുത്തി നോട്ടീസ് പുറപ്പെടുവിച്ചത്. അന്താരാഷ്ട്ര യാത്ര ആസൂത്രണം ചെയ്യുന്നതിന് മുമ്പ് വാക്‌സിനേഷന്‍ എടുത്തവരും അല്ലാത്തവരുമായ യാത്രക്കാർക്കുള്ള നിര്‍ദേശങ്ങള്‍ പരിശോധിക്കണമെന്ന് സിഡിസി പറഞ്ഞു. പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ടുണ്ടെങ്കിൽ കൊവിഡ് പിടിപെടാനും ഗുരുതരമായ രോഗലക്ഷണങ്ങൾ ഉണ്ടാകാനുമുള്ള അപകടസാധ്യത കുറവായിരിക്കുമെന്നും സിഡിസി നോട്ടീസില്‍ വ്യക്തമാക്കി.

അതേസമയം, തീവ്രവാദവും ആഭ്യന്തര കലാപവും ചൂണ്ടികാട്ടി ജമ്മു കശ്‌മീരിലേക്ക് യാത്ര ചെയ്യരുതെന്ന് സിഡിസി നിര്‍ദേശിച്ചു. ഇന്ത്യ- പാകിസ്ഥാൻ അതിർത്തിയുടെ 10 കിലോമീറ്റര്‍ പരിധിയിലേക്ക് യാത്ര ചെയ്യരുതെന്നും നിര്‍ദേശം. എന്നാല്‍ കിഴക്കൻ ലഡാക്ക് മേഖലയിലേക്കും ലേയിലേക്കും യാത്ര അനുമതി നല്‍കിയിട്ടുണ്ട്.

Read more: ഇന്ത്യയിലേയ്ക്കുള്ള യാത്ര നിയന്ത്രണത്തില്‍ ഇളവ് വരുത്തി അമേരിക്ക

Last Updated : Aug 17, 2021, 8:08 AM IST

ABOUT THE AUTHOR

...view details