യുഎസിൽ ഹാക്കര്‍മാരുടെ സാന്നിധ്യമുള്ളതായി അമേരിക്കൻ സൈബർ സുരക്ഷാ ഏജൻസി - അമേരിക്കൻ സൈബർ സുരക്ഷാ ഏജൻസി
ഫെഡറൽ ഗവൺമെന്‍റിനും സംസ്ഥാന, പ്രാദേശിക സർക്കാരുകൾക്കും മറ്റ് സ്വകാര്യമേഖല ഓർഗനൈസേഷനുകൾക്കും ഇവ വലിയ അപകടമുണ്ടാക്കുമെന്ന് ആഭ്യന്തര സുരക്ഷാ വകുപ്പിന്‍റെ സൈബർ സുരക്ഷ യൂണിറ്റ് അറിയിച്ചു
![യുഎസിൽ ഹാക്കര്‍മാരുടെ സാന്നിധ്യമുള്ളതായി അമേരിക്കൻ സൈബർ സുരക്ഷാ ഏജൻസി Department of Homeland Security cyber hack US authorities cyber attack United States Cyber attack അമേരിക്കൻ സൈബർ സുരക്ഷാ ഏജൻസി ഹാക്കർ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9917045-612-9917045-1608237086767.jpg)
വാഷിങ്‌ടൺ:അമേരിക്കയിൽ കമ്പ്യൂട്ടർ സിസ്റ്റങ്ങളിൽ ഹാക്കറുമാരുടെ സാന്നിധ്യമുള്ളതായി അമേരിക്കൻ സൈബർ സുരക്ഷാ ഏജൻസി മുന്നറിയിപ്പ് നൽകി. ഫെഡറൽ ഗവൺമെന്‍റിനും സംസ്ഥാന, പ്രാദേശിക സർക്കാരുകൾക്കും മറ്റ് സ്വകാര്യമേഖല ഓർഗനൈസേഷനുകൾക്കും ഇവ വലിയ അപകടമുണ്ടാക്കുമെന്ന് ആഭ്യന്തര സുരക്ഷാ വകുപ്പിന്‍റെ സൈബർ സുരക്ഷ യൂണിറ്റ് അറിയിച്ചു. ട്രഷറികളും വ്യാപാര സ്ഥാപനങ്ങളും ഹാക്കര്‍മാരുടെ ഭീഷണിക്ക് ഇരയാകുന്നുണ്ട്. ഈ സാഹചര്യം തുടർന്നാൽ അമേരിക്കൻ വാണിജ്യ വ്യാപാര മേഖലകൾക്ക് വലിയ ഭീഷണിയായി മാറുമെന്നും ഏജന്‍സികള്‍ അറിയിച്ചു.