അമേരിക്കയില്‍ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു - അമേരിക്ക കൊവിഡ് വാര്‍ത്തകള്‍
4,766,588 കൊവിഡ് രോഗികളാണ് രാജ്യത്ത് ചികിത്സയിലുള്ളത്. ഇതില്‍ 22,790 പേരുടെ നില അതീവ ഗുരുതരമാണ്.
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ 1,44,375 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 12,422,202 ആയി. ഇതില്‍ 7,393,961 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 4,766,588 കൊവിഡ് രോഗികളാണ് രാജ്യത്ത് ചികിത്സയിലുള്ളത്. ഇതില്‍ 22,790 പേരുടെ നില അതീവ ഗുരുതരമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1320 കൊവിഡ് രോഗികള്‍ മരിച്ചിട്ടുണ്ട്. ആകെ 261,653 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചിട്ടുള്ളത്. ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള രാജ്യം അമേരിക്കയാണ്. 10 ലക്ഷത്തില്‍ 37,443 പേര്‍ക്കാണ് രാജ്യത്ത് കൊവിഡുള്ളത്. ആകെ 178,571,659 സാമ്പിളുകളാണ് രാജ്യത്ത് പരിശോധിച്ചത്.