വാഷിങ്‌ടൺ:ജോർജ് ഫ്ലോയിഡിന്‍റെ മരണത്തിൽ കുറ്റാരോപിതനായ മുൻ പൊലീസ് ഓഫീസർ ഡെറക് ചൗവിന്‍റെ വിചാരണയ്ക്കായുള്ള ജുഡീഷ്യൽ തെരഞ്ഞെടുപ്പ് മിനിയാപൊളിസ് കോടതി പൂർത്തിയാക്കി. മാർച്ച് 29നാണ് വിചാരണ ആരംഭിക്കുന്നത്. 12 ജൂറിമാരുടെ നേതൃത്വത്തിലായിരിക്കും നടപടികളെന്ന് ജഡ്‌ജ് പീറ്റർ കാഹിൽ പറഞ്ഞു.
ജോർജ് ഫ്ലോയിഡ് കേസ്; ജുഡീഷ്യൽ തെരഞ്ഞെടുപ്പ് പൂർത്തിയായി - ജോർജ് ഫ്ലായിഡ് വാർത്ത
2020 മെയ് 25നായിരുന്നു ജോർജ് ഫ്ലോയിഡ് എന്ന 46 കാരൻ കൊല്ലപ്പെട്ടത്
ജോർജ് ഫ്ലോയിഡ് കേസ്; ജുഡീഷ്യൽ തെരഞ്ഞെടുപ്പ് പൂർത്തിയായി
2020 മെയ് 25നാണ് ജോർജ് ഫ്ലോയിഡ് എന്ന 46 കാരൻ കൊല്ലപ്പെട്ടത്. മിനിയാപൊളിസ് പൊലീസ് ഉദ്യോഗസ്ഥനായ ചൗവിൻ കാൽമുട്ട് അമര്‍ത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. ശ്വസിക്കാൻ കഴിയുന്നില്ലെന്ന് ഫ്ലോയിഡ് കേണപേക്ഷിച്ചിട്ടും എട്ട് മിനിറ്റോളമാണ് ചൗവിൻ ഫ്ലോയിഡിന്‍റെ കഴുത്തിൽ കാൽമുട്ട് അമർത്തിയത്. പൊലീസിന്‍റെ ക്രൂരമായ വംശീയ പ്രേരിത നടപടിക്കെതിരെ അമേരിക്കയിലുടനീളം പ്രതിഷേധം അലയടിച്ചു. സമൂഹമാധ്യമങ്ങളിൽ കൊലപാതക ദൃശ്യങ്ങൾ വൈറൽ ആയിരുന്നു.
Last Updated : Mar 24, 2021, 6:11 AM IST