അമേരിക്കയിലെ കൊവിഡ് ബാധിതർ 2.5 മില്യൺ കടന്നു - ജോൺ ഹോപ്‌കിൻസ് യൂണിവേഴ്‌സിറ്റി
അമേരിക്കയിൽ 25,05,593 കൊവിഡ് ബാധിതരുണ്ടെന്നും 6,79,308 പേർ കൊവിഡിൽ നിന്ന് മുക്തരായെന്നും ജോൺ ഹോപ്‌കിൻസ് യൂണിവേഴ്‌സിറ്റിയുടെ കണക്കുകൾ വ്യക്തമാക്കുന്നു

അമേരിക്കയിലെ കൊവിഡ് ബാധിതർ 2.5 മില്യൺ കടന്നു
വാഷിങ്ടൺ: അമേരിക്കയിലെ കൊവിഡ് ബാധിതർ 2.5 മില്യൺ കടന്നുവെന്ന് ജോൺ ഹോപ്‌കിൻസ് യൂണിവേഴ്‌സിറ്റി കൊറോണ വൈറസ് റിസോഴ്‌സ് സെന്‍റർ. അമേരിക്കയില്‍ 25,05,593 കൊവിഡ് ബാധിതരുണ്ടെന്നും 67,9308 പേർ കൊവിഡിൽ നിന്ന് മുക്തരായെന്നും യൂണിവേഴ്‌സിറ്റി കണക്കുകൾ വ്യക്തമാക്കുന്നു. അമേരിക്കയിൽ ഇതുവരെ 12,5480 പേരാണ് കൊവിഡ് മൂലം മരിച്ചത്. ദിനംപ്രതി അമേരിക്കയിൽ 45,000 കേസുകളുടെ വർധനവാണ് രേഖപ്പെടുത്തുന്നത്. ആഗോളതലത്തിൽ നിലവിൽ 99,37,618 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.