വാഷിങ്‌ടൺ: ലോകത്ത് കൊറോണ വൈറസ് പിടിപെട്ടിട്ട് ഒരു വർഷം തികയുമ്പോൾ അമേരിക്കയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 500,000 ആയി. ഹോപ്‌കിൻസ് യൂണിവേഴ്‌സിറ്റിയുടെ റിപ്പോട്ടനുസരിച്ച് 498,000 ആളുകൾക്കാണ് അമേരിക്കയിൽ കൊവിഡ് ബാധിച്ച് ജീവൻ നഷ്‌ടമായത്. 1918 ലുണ്ടായ പർച്ചവ്യാധിക്ക് ശേഷം 102 വർഷത്തിന് ശേഷമാണ് ഇതു പോലെയുള്ള മഹാമാരി ലോകത്തിലുണ്ടാകുന്നതെന്ന് പ്രമുഖ പകർച്ചവ്യാധി വിദഗ്‌ധൻ ആന്‍റണി ഫൗസി പറഞ്ഞു.
അമേരിക്കയിൽ കൊവിഡ് മരണസംഖ്യ 500,000 ആയി - international news
ഹോപ്‌കിൻസ് യൂണിവേഴ്‌സിറ്റിയുടെ റിപ്പോട്ടനുസരിച്ച് 498,000 ആളുകൾക്കാണ് അമേരിക്കയിൽ കൊവിഡ് ബാധിച്ച് ജീവൻ നഷ്‌ടമായത്.
അമേരിക്കയിൽ കൊവിഡ് മരണസംഖ്യ 500,000 ആയി
യുഎസിൽ ആദ്യമായി കൊവിഡ് മരണം റിപ്പോർട്ട് ചെയ്‌തത് 2020 ഫെബ്രുവരിയിൽ കാലിഫോർണിയയിലാണ്. നാല് മാസം കൊണ്ട് രാജ്യത്തെ കൊവിഡ് മരണസംഖ്യ 100,000 മായി ഉയരുകയും തുടർന്ന് ഡിസംബറോടെ 400,000 ത്തോളമാകുകയുമായിരുന്നു. അതേസമയം 2021 ജൂൺ ഒന്നോടെ രാജ്യത്തെ ആകെ മരണസംഖ്യ 589,000 കവിയുമെന്നാണ് വാഷിങ്‌ടൺ സർവ്വകലാശാലയുടെ പ്രാഥമിക നിഗമനം.