വാഷിങ്ടണ്‍:കെവിഡ് 19 വ്യാപനത്തെത്തുടര്‍ന്ന് വിവിധ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന അമേരിക്കൻ പൗരൻമാരെ മടക്കിക്കൊണ്ടു വരാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് ട്രംപ് ഭരണകൂടം. ഇതുവരെ 50 രാജ്യങ്ങളിൽ നിന്നായി ഏതാണ്ട് 25,000 ത്തോളം പൗരന്മാരെ യുഎസ് തിരിച്ചുകൊണ്ടുവന്നതായും ഇന്ത്യയിൽ നിന്നുള്ള 9,000 പേർ അമേരിക്കയിലേക്ക് മടങ്ങാൻ താൽപര്യം പ്രകടിപ്പിച്ചതായും കോൺസുലാർ അഫയേഴ്‌സ് സ്റ്റേറ്റ് ഡെപ്യൂട്ടി അസിസ്റ്റന്‍റ് സെക്രട്ടറി ഇയാൻ ബ്രൗൺലി പറഞ്ഞു. വൈറസ് വ്യാപനത്തെത്തുടര്‍ന്ന് ഏഷ്യ, ഇന്ത്യ, ബംഗ്ലാദേശ്, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ നിന്ന് മടങ്ങാൻ യുഎസ് പൗരന്മാര്‍ താത്പര്യം പ്രകടിപ്പിക്കുന്നതായും ബംഗ്ലാദേശിൽ നിന്നുള്ള വിമാനം ഇന്ന് പുറപ്പെടുമെന്നും ഇന്ത്യൻ ഗവൺമെന്‍റുമായ് ബന്ധപ്പെടുമെന്നും ബ്രൗൺലി അറിയിച്ചു. അടുത്ത ആഴ്‌ച 100 അധിക ഫ്ലൈറ്റുകൾ തയാറാക്കുമെന്നും തിരിച്ചെത്താൻ താൽപ്പര്യം പ്രകിപ്പിച്ച 9,000 യുഎസ് പൗരന്മാരെ ഈ വിമാനങ്ങളിൽ നാട്ടിൽ എത്തുക്കുമെന്നും ബ്രൗൺലി വ്യക്തമാക്കി.
തിരിച്ച് വരാൻ ആഗ്രഹിക്കുന്ന അമേരിക്കൻ പൗരന്മാരെ നാട്ടിലെത്തിക്കാൻ തയ്യാറായി അമേരിക്ക - അമേരിക്ക
ഇന്ത്യയിൽ നിന്ന് മാത്രം എതാണ്ട് 9000 പൗന്മാരാണ് അമേരിക്കയിലെക്ക് മടങ്ങാൻ ആഗ്രഹം പ്രകടിപ്പിച്ചത്.
ഈ ആഴ്ച ന്യൂഡൽഹിയിൽ നിന്നും മുംബൈയിൽ നിന്നും യുഎസിലേക്ക് വിമാന സർവീസുകൾ പ്രതീക്ഷിക്കുന്നതായി ഇന്ത്യയിലെ യുഎസ് എംബസി അറിയിച്ചു. പൗരന്മാരെ സൗജന്യമായി മടക്കി അയച്ച ഇന്ത്യയിൽ നിന്ന് വ്യത്യസ്തമായി, യുഎസ് പണം ഈടാക്കിയാണ് പൗരൻമാരെ തിരിച്ചത്തിക്കുന്നത്. തിരിച്ച് വരാൻ ആഗ്രഹിക്കുന്നവര്‍ വിമാനത്തിന്‍റെ ടിക്കറ്റിനുള്ള തുക സ്വന്തമാണ് അടക്കണമെന്ന് യുഎസ് എംബസിയുടെ വെബ്‌സൈറ്റിൽ പറയുന്നു.
"ഫ്ലൈറ്റിന്‍റെ മുഴുവൻ ചെലവും അടങ്ങു വാഗ്ദാനപത്രത്തിൽ ഒപ്പ് വെപ്പിച്ചാണ് പൗരന്മാനെ വിമാനത്തിൽ പ്രവേശിപ്പിക്കുക. ഇത്തരത്തിൽ ഒരാൾക്ക് 2,000 യുഎസ് ഡോളറിൽ കൂടുതൽ തുകയാണ് ചിലവ് വരുക. ഓരോ മുതിർന്ന യാത്രക്കാരനും കയറുന്നതിന് മുമ്പ് വാദ്ഗാന പത്രത്തിൽ ഒപ്പിടണം. പണമോ ക്രെഡിറ്റ് കാർഡ് പേയ്‌മെന്‍റുകളോ ഈ സാഹചര്യത്തൽ സ്വീകരിക്കില്ല" എന്ന് യുഎസ് പൗരന്മാര്‍ക്ക് നൽകുന്ന ഫോമിൽ പറയുന്നു.