വാഷിങ്ടൺ: ലോകത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന രാജ്യങ്ങളിലേക്ക് അമേരിക്കയുടെ ആസ്ട്രസെനാക്ക വാക്‌സിനുകൾ എത്രയും പെട്ടന്ന് എത്തിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ-അമേരിക്കൻ സാമാജികൻ രാജ കൃഷ്‌ണമൂർത്തി.
യുഎസ് പ്രസിഡന്‍റ് ജോ ബൈഡനോടാണ് അദ്ദേഹം ഈ കാര്യം ആവശ്യപ്പെട്ടത്. യുഎസിൽ കൊവിഡ് വ്യാപനം ചെറുക്കാനായി ആരോഗ്യ സെക്രട്ടറി സേവ്യർ ബെക്ര, സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ എന്നിവർ സ്വീകരിച്ച ശ്രമങ്ങളെ പ്രശംസിച്ച അദ്ദേഹം ലോകമെമ്പാടുമുള്ള കൊവിഡ് വ്യാപനത്തെ അഭിമുഖീകരിക്കുന്ന മറ്റുള്ളവരെ സഹായിക്കാനുള്ള അവസരമാണ് ഇപ്പോൾ അമേരിക്കക്ക് ലഭിച്ചിരിക്കുന്നതെന്നും പറഞ്ഞു. 2021 ഏപ്രിൽ 26ന് ഭരണകൂടം 60 ദശലക്ഷം അമേരിക്കൻ നിർമ്മിത കൊവിഡ് വാക്‌സിൻ ലോകരാജ്യങ്ങൾക്ക് നൽകാൻ തീരുമാനിച്ചതിനെ കൃഷ്‌ണമൂർത്തി അഭിനന്ദിക്കുകയും ചെയ്‌തു.