വാഷിങ്ടൺ: ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടിയെ പ്രകീർത്തിച്ച് യുഎസ് പ്രതിനിധി സോക്‌ട് പെറി. ജമ്മു കശ്‌മീരിലെ തൊഴിലില്ലായ്മക്കും മന്ദ നിലയിലായ സമ്പദ്‌വ്യവസ്ഥക്കും ഇതിലൂടെ മോചനമായെന്നും സോക്‌ട് പെറി പറഞ്ഞു. രാജ്യത്തെ പൗരന്മാർക്ക് സാമ്പത്തിക സാമൂഹിക രാഷ്ട്രീയ അവസരങ്ങൾ അനുവദിക്കാൻ ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടിയിലൂടെ സാധിച്ചെന്നും ഇന്ത്യയിലെ പൗരന്മാർക്ക് തുല്യ അവസരങ്ങൾ നൽകണമെന്ന ഇന്ത്യൻ സർക്കാറിന്‍റെ തീരുമാനത്തിനൊപ്പം നിൽക്കുന്നുവെന്നും പെറി കൂട്ടിച്ചേർത്തു.
ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടിയെ പ്രകീർത്തിച്ച് യുഎസ് പ്രതിനിധി സോക്‌ട് പെറി - വാഷിങ്ടൺ
റിപബ്ലിക്കൻ നേതാക്കളായ ജോ വിൽസൺ, പീറ്റെ ഓൾസൺ, പോൾ ഗോസർ, ജോർജ്ജ് ഹോൾഡിംഗ്, ഫ്രാൻസിസ് റൂണി തുടങ്ങിയവർ ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടിയെ പ്രകീർത്തിച്ച് രംഗത്തെത്തിയിരുന്നു.
ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടിയെ പ്രകീർത്തിച്ച് യുഎസ് പ്രതിനിധി സോക്‌ട് പെറി
റിപബ്ലിക്കൻ നേതാക്കളായ ജോ വിൽസൺ, പീറ്റെ ഓൾസൺ, പോൾ ഗോസർ, ജോർജ്ജ് ഹോൾഡിംഗ്, ഫ്രാൻസിസ് റൂണി തുടങ്ങിയവർ ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടിയെ പ്രകീർത്തിച്ച് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടിയെ പ്രകീർത്തിച്ച് യുഎസ് പ്രതിനിധി സോക്‌ട് പെറി രംഗത്തെത്തിയത്.