വാഷിംഗ്‌ടണ്‍: ഇന്ത്യക്ക് സമാനമായി യുഎസിലും ടിക് ടോക് നിരോധിക്കണമെന്ന് ആവശ്യവുമായി യുഎസ് കോണ്‍ഗ്രസ് അംഗങ്ങള്‍. ടിക്‌ടോക്കിലെ ഉഭയോക്താക്കളുടെ വിവരങ്ങളുടെ സ്വകാര്യതയില്‍ ആശങ്ക പ്രകടിപ്പിച്ച് 25 യുഎസ് കോണ്‍ഗ്രസ് അംഗങ്ങള്‍ ട്രംപിനെഴുതിയ കത്തിലാണ് അഭിപ്രായം പങ്കുവെച്ചത്. അമേരിക്കന്‍ ജനതയുടെ സ്വകാര്യതയും സുരക്ഷയും സംരക്ഷിക്കപ്പെടേണ്ടതാണെന്നും അതിനായി നിര്‍ണായകമായ നടപടികള്‍ സ്വീകരിക്കണമെന്നും അംഗങ്ങള്‍ ട്രംപിനോടാവശ്യപ്പെട്ടു. ഇന്ത്യ ദേശീയ സുരക്ഷ പരിഗണിച്ച് ടിക് ടോക് അടക്കമുള്ള ചൈനയുടെ നിരവധി ആപ്പുകള്‍ നിരോധിച്ചെന്നും കത്തില്‍ പറയുന്നു.
ടിക് ടോക് നിരോധിക്കണമെന്ന ആവശ്യവുമായി യുഎസ് കോണ്‍ഗ്രസ് അംഗങ്ങള്‍
25 യുഎസ് കോണ്‍ഗ്രസ് അംഗങ്ങള്‍ ട്രംപിനെഴുതിയ കത്തിലാണ് ആവശ്യമുള്ളത്. യുഎസ് വിപണിയില്‍ നിന്ന് ടിക് ടോക് അടക്കമുള്ള ചൈനയുടെ സാമൂഹ്യ മാധ്യമങ്ങളെ നിരോധിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്‍റെ ശ്രമങ്ങളെ പിന്തുണക്കുന്നുവെന്നും കോണ്‍ഗ്രസ് അംഗങ്ങള്‍ കത്തില്‍ പറയുന്നു.
ചൈനീസ് സര്‍ക്കാരിന്‍റ ആവശ്യങ്ങള്‍ക്കായി ഉഭയോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കുകയും നിയമവിരുദ്ധമായി കൈമാറുന്നതിനുമുള്ള ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ക്യാമ്പൈയിന്‍ ഇന്ത്യന്‍ ഉപയോക്താക്കളെ മാത്രം ലക്ഷ്യമിട്ടുകൊണ്ടല്ലെന്ന് കത്തില്‍ വ്യക്തമാക്കുന്നു. അമേരിക്കന്‍ ജനതയുടെ ഡാറ്റയും സ്വകാര്യതയും സുരക്ഷിതമാക്കുന്നതിന് ടിക് ടോക്കടക്കമുള്ള ചൈനീസ് ആപ്പുകളെയും വെബ്‌സൈറ്റുകളെയും വിശ്വസിക്കരുതെന്ന് വ്യക്തമാണെന്നും അതുപോലെ രാജ്യത്തിനെതിരായ ചൈനയുടെ ചാരപ്രവൃത്തി അവസാനിപ്പിക്കാനും ദേശീയ സുരക്ഷ ഉറപ്പാക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും കത്തില്‍ അംഗങ്ങള്‍ സൂചിപ്പിക്കുന്നു.
യുഎസ് വിപണിയില്‍ നിന്ന് ടിക് ടോക് അടക്കമുള്ള ചൈനയുടെ സാമൂഹ്യ മാധ്യമങ്ങളെ നിരോധിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്‍റെ ശ്രമങ്ങളെ പിന്തുണക്കുന്നുവെന്നും കോണ്‍ഗ്രസ് അംഗങ്ങള്‍ വ്യക്തമാക്കി. ചൈനയുടെ സൈബര്‍ സെക്യൂരിറ്റി നിയമങ്ങള്‍ക്ക് കീഴിലാണ് ടിക് ടോകിന്‍റെ ഡാറ്റ ശേഖരണമെന്നും ബൈറ്റ് ഡാന്‍സ് അടക്കമുള്ള മറ്റ് ആപ്പുകളുടെയും പ്രവര്‍ത്തനരീതി സമാനമാണെന്നും ഇത് യുഎസിന്‍റെ ദേശീയ സുരക്ഷക്ക് ഭീഷണിയാണെന്നും കത്തില്‍ പറയുന്നു. ബൈറ്റ് ഡാന്‍സ് ചൈനീസ് സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയതായി ഓസ്ട്രേലിയന്‍ സ്ട്രാറ്റജിക് പോളിസി റിപ്പോര്‍ട്ട് പറയുന്നതായി കത്തില്‍ കൂട്ടിച്ചേര്‍ക്കുന്നു. ഇന്ത്യന്‍ പൗരന്മാരുടെ ഡാറ്റ ശേഖരിച്ച് രാജ്യത്തിന് പുറത്തേക്ക് അയക്കുന്നതായി ആരോപിച്ച് ജൂണ്‍ 29ന് ഇന്ത്യയില്‍ ടിക് ടോക്, ഹലോ, വെബ് ചാറ്റ് തുടങ്ങി 59 ആപ്പുകളാണ് നിരോധിച്ചത്.