വാഷിങ്ടൺ: റഷ്യയിൽ പ്രതിപക്ഷ നേതാവ് അലക്സി നവാൽനിയുടെ അറസ്റ്റിൽ പ്രതിഷേധിച്ച് തെരുവിലിറങ്ങിയവരെ അറസ്റ്റ് ചെയ്‌ത നടപടിയെ അപലപിച്ച് യുഎസ്. പ്രതിഷേധക്കാർക്കെതിരെയും മാധ്യമ പ്രവർത്തകർക്കെതിരെയും റഷ്യൻ സർക്കാർ സ്വീകരിക്കുന്ന നടപടി അപലപനീയമാണെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് വ്യക്തമാക്കി. ജനങ്ങൾക്ക് പ്രതിഷേധിക്കാൻ അവകാശമുണ്ടെന്നും അറസ്റ്റിലായ പ്രതിഷേധക്കാരെയും പ്രതിപക്ഷ നേതാവ് അലക്സി നവാൽനിയെയും വിട്ടയക്കണമെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് ആവശ്യപ്പെട്ടു.
റഷ്യയിൽ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്‌ത നടപടി; അപലപിച്ച് യുഎസ് - യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ്
അലക്‌സി നവാൽനിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് പതിനായിരങ്ങളാണ് തെരുവിൽ പ്രതിഷേധിച്ചത്.
റഷ്യയിൽ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്‌ത നടപടി; അപലപിച്ച് യുഎസ്
കൂടുതൽ വായിക്കാൻ: നവാൽനിയുടെ മോചനത്തിനായി തെരുവിലിറങ്ങി പ്രതിഷേധം
രാജ്യത്തിന്‍റെ വിവിധയിടങ്ങളിൽ സംഘടിപ്പിച്ച പ്രതിഷേധ റാലികളിൽ പതിനായിരങ്ങളാണ് പങ്കെടുത്തത്. പ്രതിഷേധത്തിലുണ്ടായ അക്രമ സംഭവങ്ങളിൽ രണ്ടായിരത്തിലധികം പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്‌തു. മോസ്കോ, സെന്‍റ് പീറ്റേഴ്‌സ്ബർഗ് തുടങ്ങിയ സ്ഥലങ്ങളിലെ പ്രതിഷേധങ്ങളിൽ അക്രമ സംഭവങ്ങളും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ചയാണ് പൊലീസ് അലക്സി നവാൽനിയെ അറസ്റ്റ് ചെയ്‌തത്.