വാഷിംഗ്‌ടൺ: മുൻ അമേരിക്കൻ പ്രസിഡന്‍റ് ട്രംപിന്‍റെ അനുയായികൾ യുഎസ് ക്യാപിറ്റോളിൽ നടത്തിയ ആക്രമണത്തിൽ ക്യാപിറ്റോൾ പൊലീസ് പരാജയപ്പെട്ടു എന്ന് ആരോപിച്ച് ക്യാപിറ്റോൾ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അവിശ്വാസ വോട്ടെടുപ്പ് നടത്താൻ ഒരുങ്ങി ക്യാപിറ്റോൾ പൊലീസ് യൂണിയൻ എക്‌സിക്യൂട്ടീവ് ബോർഡ്.
ക്യാപിറ്റോൾ പൊലീസിലെ ഉന്നതർക്കെതിരെ അവിശ്വാസത്തിനൊരുങ്ങി പൊലീസ് യൂണിയൻ - അമേരിക്കൻ പ്രസിഡന്‍റ് ബൈഡൻ
മുൻ അമേരിക്കൻ പ്രസിഡന്‍റ് ട്രംപിന്‍റെ അനുയായികൾ യുഎസ് ക്യാപിറ്റോളിൽ നടത്തിയ ആക്രമണത്തിൽ ക്യാപിറ്റോൾ പൊലീസ് പരാജയപ്പെട്ടു എന്ന് ആരോപിച്ചാണ് നടപടി.
ആക്ടിംഗ് ചീഫ് യോഗാനന്ദ പിറ്റ്മാൻ, അസിസ്‌ന്‍റ് ചീഫ് ചാഡ് തോമസ്, ആക്ടിംഗ് അസിസ്‌ന്‍റ് ചീഫ് സീൻ ഗല്ലഗെർ, ഡെപ്യൂട്ടി ചീഫുമാരായ തിമോത്തി ബോവൻ, ജെഫ്രി പിക്കറ്റ്, എറിക് വാൽഡോ എന്നിവരുൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെ അവിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ക്യാപിറ്റോൾ പൊലീസ് യൂണിയൻ ആവശ്യപ്പെട്ടു.
ജനുവരി 6 നാണ്, ട്രംപ് അനുകൂലികൾ യുഎസ് ക്യാപിറ്റോളിൽ ആക്രമണം നടത്തിയത്. ഒരു വ്യോമസേനാ സൈനികൻ ഉൾപ്പെടെ അഞ്ച് പേർ പൊലീസ് അന്ന് വെടിയേറ്റ് മരിച്ചിരുന്നു. ആക്രമണത്തിന് പ്രേരിപ്പിച്ചതിന് മുൻ യുഎസ് പ്രസിഡന്‍റ് ട്രംപിനെതിരായുള്ള ഇംപീച്ച്മെന്‍റ് പ്രക്രിയ യുഎസ് ജനപ്രതിനിധി സഭയിൽ ആരംഭിച്ചിരുന്നു.