കേരളം

kerala

ETV Bharat / international

ബൈഡന്‍റെ സത്യപ്രതിജ്ഞ; കാപ്പിറ്റോള്‍ പരിസരത്ത് മിലിട്ടറി സുരക്ഷയേർപ്പെടുത്തി അമേരിക്ക - ജോ ബൈഡൻ സത്യപ്രതിജ്ഞ

ജനുവരി 20നാണ് ജോ ബൈഡനും കമല ഹാരിസും സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേൽക്കുന്നത്

joe biden news  kamala harris news  capital hill attack  donald trump news  america attack  joe biden inauguration  ജോ ബൈഡൻ വാർത്തകൾ  കമല ഹാരിസ് വാർത്തകൾ  അമേരിക്കൻ ക്യാപിറ്റൽ കലാപം  ഡൊണാൾഡ് ട്രംപ് വാർത്തകൾ  അമേരിക്കൻ കലാപം വാർത്തകൾ  ജോ ബൈഡൻ സത്യപ്രതിജ്ഞ  കമല ഹാരിസ് സത്യപ്രതിജ്ഞ
ബൈഡൻ സത്യപ്രതിജ്ഞ; ക്യാപിറ്റൽ പരിസരത്ത് മിലിട്ടറി സുരക്ഷയേർപ്പെടുത്തി അമേരിക്ക

By

Published : Jan 18, 2021, 6:50 AM IST

വാഷിങ്ടൺ: ജോ ബൈഡന്‍റെ സ്ഥാനാരോഹണവുമായി ബന്ധപ്പെട്ട് കാപ്പിറ്റോള്‍ പരിസരത്ത് സുരക്ഷ ശക്തമാക്കി അമേരിക്ക. അഞ്ച് പേരുടെ മരണത്തിനിടയാക്കിയ ക്യാപിറ്റോല്‍ ഹിൽ കലാപത്തെ തുടർന്നാണ് നടപടി. എഴടിയോളം പൊക്കം വരുന്ന ബാരിയറുകൾ തീർത്താണ് സുപ്രീം കോടതി, ക്യാപിറ്റോള്‍ കെട്ടിടം എന്നിവിടങ്ങളിൽ സുരക്ഷ ഒരുക്കിയിരിക്കുന്നത്.

25,000ത്തോളം സേനാംഗങ്ങളെയും പരിസരത്ത് വിന്യസിച്ചിട്ടുണ്ട്. കൂടാതെ, യു‌എസ് മാർ‌ഷൽ‌സ് രാജ്യത്തുടനീളം 4,000 ഉദ്യോഗസ്ഥരെ ഡി‌സിയിൽ വിന്യസിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. കൂടുതൽ ആൾക്കാരുടെ ഒത്തുചേരലുകൾ തടയുന്നതിനായി നാഷണൽ മാൾ അടച്ചിരിക്കുന്നതിനാൽ, പ്രദേശം നിലവിൽ വിജനമാണ്.

ആഭ്യന്തരയുദ്ധത്തിനിടെ പ്രസിഡന്‍റ് ലിങ്കൺ അധികാരമേറ്റതിനുശേഷം ആദ്യമായാണ് അമേരിക്കയിൽ ഇത്തരത്തിൽ സുരക്ഷ ഒരുക്കി ഒരു സ്ഥാനാരോഹണം നടക്കുന്നത്. ജനുവരി 20നാണ് പ്രസിഡന്‍റ് ആയി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡനും വൈസ് പ്രസിഡന്‍റ് കമല ഹാരിസും സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേൽക്കുന്നത്.

ABOUT THE AUTHOR

...view details