മനില: കൊവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തിൽ യുഎസ് - ഫിലിപ്പൈൻസ് സൈന്യം യോജിച്ച് നടത്താനിരുന്ന സൈനിക അഭ്യാസം മാറ്റിവെച്ചു. ഇരു രാജ്യങ്ങളുടെ സേനയുടെ ആരോഗ്യവും സുരക്ഷയും കണക്കിലെടുത്താണ് ബാലികാതൻ 2020 മാറ്റിവെക്കാൻ തീരുമാനമായതെന്ന് യുഎസ് ഇന്തോ-പസഫിക് കമാൻഡ് ചീഫ് അഡ്മിറൽ ഫിൽ ഡേവിഡ്‌സൺ പറഞ്ഞു. മെയ് നാല് മുതൽ 15 വരെയാണ് സൈനിക അഭ്യാസം നടത്താനിരുന്നത്. അഭ്യാസത്തിന് രണ്ട് സഖ്യകക്ഷികളിൽ നിന്നും പതിനായിരത്തിലധികം സൈനികരും ഓസ്‌ട്രേലിയയിൽ നിന്നുള്ള ഒരു ചെറിയ സംഘവുമാണ് പങ്കെടുക്കാനിരുന്നത്.
യുഎസ് - ഫിലിപ്പൈൻസ് സൈനിക അഭ്യാസം റദ്ദാക്കി - US Indo-Pacific Command chief Admiral Phil Davidson
മെയ് നാല് മുതൽ 15 വരെയാണ് സൈനിക അഭ്യാസം നടത്താനിരുന്നത്.
“ഞങ്ങൾ അസാധാരണമായ ഒരു കാലഘട്ടത്തിലാണ്, ബാലികാതൻ 2020 തീരുമാനിച്ച തീയതിയിൽ തന്നെ നടത്തുകയാണെങ്കിൽ നിരവധി പേരെ അപകടത്തിലാക്കും എന്നത് വ്യക്തമാണ്” ഫിലിപ്പൈൻസിലെ വ്യായാമ ഡയറക്‌ടർ റിയർ അഡ്‌മിറൽ അഡെലിയസ് ബോർഡഡോ പറഞ്ഞു. അമേരിക്കയിൽ കൊവിഡ് ബാധിതരുടെ എണ്ണം കൂടി വരികെയാണെന്നും ഫിലിപ്പൈൻസ് മിലിട്ടറി ചീഫ് ജനറൽ ഫെലിമോൺ സാൻോസിനും കൊവിഡ് സ്ഥിരീകരിച്ചതായും പ്രതിരോധ സെക്രട്ടറി പറഞ്ഞു. ജപ്പാനിലെയും ദക്ഷിണ കൊറിയയിലെയും സൈനിക താവളങ്ങളിൽ നിന്നാണ് ബാലികാതനിൽ പങ്കെടുക്കുന്ന അമേരിക്കൻ സൈന്യം കൂടുതലായി എത്താറുള്ളത്.