കേരളം

kerala

ETV Bharat / international

ചൈനീസ് ബന്ധമുള്ള ഒമ്പത് കമ്പനികളെ കൂടി കരിമ്പട്ടികയിൽ പെടുത്തി അമേരിക്ക - ചൈനീസ് സൈന്യം

നിലവിൽ ഫോൺ നിർമാതാവായ ഷവോമി ഉൾപ്പെടെ 40ലധികം കമ്പനികളെ അമേരിക്ക കരിമ്പട്ടികയിൽ പെടുത്തിയിട്ടുണ്ട്

US blacklists  Chinese military  phone maker Xiaomi  യുഎസ് കരിമ്പട്ടിക  ചൈനീസ് സൈന്യം  ഷവോമി
ചൈനീസ് ബന്ധമുള്ള ഒമ്പത് കോർപ്പറേഷനുകളെ കൂടി കരിമ്പട്ടികയിൽ പെടുത്തി അമേരിക്ക

By

Published : Jan 15, 2021, 8:36 AM IST

വാഷിങ്‌ടൺ: ചൈനീസ് സൈന്യവുമായി ബന്ധമുള്ള ഒമ്പത് കമ്പനികളെ കൂടി അമേരിക്ക കരിമ്പട്ടികയിൽ പെടുത്തി. സിവിലിയൻ സ്ഥാപനങ്ങളായി പ്രവർത്തിക്കുന്ന സമയത്ത് സൈനിക ബന്ധമുണ്ടെന്ന് കരുതപ്പെടുന്ന കമ്പനികളുടെ പ്രാരംഭ പട്ടിക 2020 ജൂണിലാണ് പ്രതിരോധ വകുപ്പ് പുറത്തിറക്കിയത്. 2020 ഡിസംബറിൽ കൂടുതൽ കമ്പനികളെ പട്ടികയിൽ ചേർത്തു. നിലവിൽ ഫോൺ നിർമാതാവായ ഷവോമി ഉൾപ്പെടെ 40ലധികം കമ്പനികളെ പട്ടികയിൽ പെടുത്തിയിട്ടുണ്ട്.

അമേരിക്കയിൽ നേരിട്ടോ അല്ലാതെയോ പ്രവർത്തിക്കുന്ന അധിക കമ്മ്യൂണിസ്റ്റ് ചൈനീസ് സൈനിക കമ്പനികളുടെ പേരുകളാണ് പുറത്തിറക്കിയത്. കരിമ്പട്ടികയിൽ ഉൾപ്പെട്ട സ്ഥാപനങ്ങളിൽ അമേരിക്കക്കാരുടെ നിക്ഷേപം തടയാനുള്ള ഉത്തരവിൽ ഡൊണാൾഡ് ട്രംപ് കഴിഞ്ഞ വർഷം നവംബറിൽ ഒപ്പുവെച്ചിരുന്നു. ഈ കമ്പനികളിൽ ഷെയറുകളുള്ളവർ 2021 നവംബർ 11നകം പിൻവലിക്കണമെന്ന് നിർദേശമുണ്ട്.

ഷവോമി കോർപ്പറേഷന് പുറമെ അഡ്വാൻസ്‌ഡ് മൈക്രോ ഫാബ്രിക്കേഷൻ എക്യുപ്‌മെന്‍റ് ഇങ്ക് (എഎംഇസി), ലുക്കോംഗ് ടെക്നോളജി കോർപ്പറേഷൻ (എൽ‌കെ‌ഒ), ബെയ്‌ജിങ് സോങ്‌ഗ്വാൻകൺ ഡെവലപ്‌മെന്‍റ് ഇൻവെസ്റ്റ്‌മെന്‍റ് സെന്‍റർ, ഗോവിൻ അർദ്ധചാലക കോർപ്പറേഷൻ, ഗ്രാൻഡ് ചൈന എയർ കമ്പനി (ജിസിഎസി), ഗ്ലോബൽ ടോൺ കമ്മ്യൂണിക്കേഷൻ ടെക്നോളജി (ജി‌ടി‌സി‌എം), ചൈന നാഷണൽ ഏവിയേഷൻ ഹോൾഡിംഗ് കമ്പനി ലിമിറ്റഡ് (സി‌എൻ‌എച്ച്), കൊമേഴ്‌സ്യൽ എയർക്രാഫ്റ്റ് കോർപ്പറേഷൻ ഓഫ് ചൈന (കോമാക്) എന്നീ സ്ഥാപനങ്ങളാണ് പുതിയതായി പട്ടികയിലുള്ളത്. പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുടെ (പിആർസി) മിലിട്ടറി-സിവിൽ ഫ്യൂഷൻ വികസന തന്ത്രത്തെ ഉയർത്തിക്കാട്ടുന്നതിനും പ്രതിരോധിക്കുന്നതിനും പ്രതിരോധ വകുപ്പ് തീരുമാനിച്ചു.

ABOUT THE AUTHOR

...view details