വാഷിംഗ്‌ടൺ:വെനസ്വേലൻ പ്രസിഡന്‍റ് നിക്കോളാസ് മഡുറോ സർക്കാരിനു മേൽ സമ്മർദം ചെലുത്താൻ ലക്ഷ്യമിട്ടുള്ള ഏറ്റവും പുതിയ നീക്കത്തിൽ വെനസ്വേലയുടെ 15 വിമാനങ്ങള്‍ റദ്ദാക്കാന്‍ തീരുമാനിച്ച് അമേരിക്ക. വെനസ്വേലയിലെ എണ്ണ കമ്പനിയായ പെട്രോളിയോസ് ഡി നിര്‍മിച്ച വിമാനങ്ങളാണ് യുഎസ് നിരാകരിച്ചിരിക്കുന്നത്.
വെനസ്വേലൻ വിമാനങ്ങള്‍ റദ്ദാക്കാന്‍ അമേരിക്കൻ തീരുമാനം - വെനസ്വേലന്‍ പ്രസിഡന്‍റ്
വെനസ്വേലയിലെ എണ്ണ കമ്പനിയായ പെട്രോളിയോസ് ഡി നിര്‍മിച്ച വിമാനങ്ങളാണ് യുഎസ് നിരാകരിച്ചിരിക്കുന്നത്.
മഡുറോ സര്‍ക്കാരിന്‍റെ മുതിര്‍ന്ന അംഗങ്ങളെ കയറ്റാന്‍ പെട്രോളിയോസ് ഡി വിമാനങ്ങള്‍ നിരവധി തവണ ഉപയോഗിച്ചിട്ടുണ്ട്. ചില വിമാനങ്ങള്‍ യുഎസ് സൈനിക വിമാനങ്ങളുടെ സമീപം സുരക്ഷിതമല്ലാത്ത രീതിയില്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നും അമേരിക്ക ആരോപിക്കുന്നു. പ്രതിപക്ഷ നേതാവ് ജുവാൻ ഗ്വിഡോയെ പിന്തുണച്ച് വെനസ്വേലൻ സർക്കാരിനെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി നയതന്ത്ര രംഗത്ത് ഒറ്റപ്പെടുത്താനുള്ള തന്ത്രമാണ് യുഎസ് സ്വീകരിക്കുന്നത്.
ഈ മാസം ആദ്യം വെനസ്വേലൻ ദേശീയ അസംബ്ലിയുടെ ഏഴ് പ്രതിനിധികളെ യുഎസ് ട്രഷറി കരിമ്പട്ടികയിൽപ്പെടുത്തിയിരുന്നു.