കേരളം

kerala

ETV Bharat / international

സാന്ത ഇന്ത്യയ്ക്ക് മുകളിലൂടെ സഞ്ചരിക്കുന്നതായി യുഎസ് ബഹിരാകാശയാത്രികർ - യുഎസ്

1955 മുതൽ നോർത്ത് അമേരിക്കൻ എയ്‌റോസ്‌പേസ് ഡിഫൻസ് കമാൻഡ് സാന്തയെ ട്രാക്കുചെയ്യുന്നുണ്ട്.

NORAD tracks Santa  Andrew Morgan tracks Santa  ISS tracks Santa  Santa's international tracking  സാന്താ ക്ലോസ് ഇന്ത്യയുടെ മുകളില്‍  യുഎസ്  നോറാഡ് വാർത്ത
സാന്ത ഇന്ത്യയ്ക്ക് മുകളിലൂടെ സഞ്ചരിക്കുന്നതായി യുഎസ് ബഹിരാകാശയാത്രികർ

By

Published : Dec 25, 2019, 11:41 PM IST

വാഷിങ്ടൺ: പതിറ്റാണ്ടുകളായി കനേഡിയൻ, അമേരിക്കൻ പ്രതിരോധ ഏജൻസിയായ നോർത്ത് അമേരിക്കൻ എയറോസ്പേസ് ഡിഫൻസ് കമാൻഡ് സന്താക്ലോസിന്‍റെ സഞ്ചാര പാതയെക്കുറിച്ച് ഗവേഷണം നടത്തുകയാണ്. എന്നാല്‍ ഈ വർഷം ആദ്യമായി യുഎസ് ബഹിരാകാശയാത്രികരും ഈ ഗവേഷണത്തിന് സഹായം നല്‍കി. സാന്ത നിലവില്‍ ഇന്ത്യയ്ക്ക് മുകളിലൂടെയാണ് സഞ്ചരിക്കുന്നതെന്ന ദൃശ്യ സ്ഥിരീകരണം ലഭിച്ചതായി ആൻഡ്രൂ മോർഗൻ അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് ഒരു വീഡിയോയിലൂടെ പറഞ്ഞു.
ഒരു മണിക്കൂറില്‍ 17,000 മൈല്‍ വേഗതയിലാണ് സഞ്ചരിക്കുന്നതെന്ന് നോറാഡ് പറഞ്ഞു. ലോകം മുഴുവൻ സഞ്ചരിക്കുന്ന സാന്തയുടെ വാർഷിക സഞ്ചാരത്തെ കണ്ടെത്തുന്നതിന് ഒരു വലിയ ലക്ഷ്യമുണ്ടെന്നും നോറാഡ്.
1955 മുതലാണ് നോറാഡ് സാന്തയെ പിന്തുടരുന്നത്. ഒരു ഡിപ്പാർട്ട്മെന്‍റ് സ്റ്റോറിന്‍റെ പരസ്യത്തില്‍ നിന്ന് കിട്ടിയ ഫോൺ നമ്പറിലേക്ക് ഒരു കൊച്ചു പെൺകുട്ടി അബദ്ധവശാല്‍ ഡയല്‍ ചെയ്യുകയായിരുന്നു. സാന്തയെ വിളിക്കുന്നുവെന്നാണ് അവൾ വിശ്വസിച്ചത്. എയർ ഡിഫൻസ് കമാൻഡ് ഓപ്പറേഷൻ സെന്‍ററിലേക്കാണ് ആ കോൾ പോയത്. ഫോൺ എടുത്ത ഉദ്യോഗസ്ഥന് പെൺകുട്ടിക്ക് തെറ്റ് പറ്റിയെന്ന് മനസിലാക്കി താൻ സാന്തയാണെന്ന് ഉറപ്പ് നല്‍കി.
ലോകമെമ്പാടുമുള്ള ദശലക്ഷകണക്കിന് ആളുകൾക്കാണ് norandsanta.org എന്ന സൈറ്റിലൂടെ സാന്തയുടെ സഞ്ചാര പാത നോറാഡ് റിപ്പോർട്ട് ചെയ്ത് നല്‍കുന്നത്. ഈ വർഷവും സമ്മാനങ്ങൾ നിറച്ച റെയ്ൻഡിയറിന്‍റെ സഞ്ചാരപാത ലൈവായി നല്‍കിയിരുന്നു.
ഇപ്പോൾ 1500 സന്നദ്ധ പ്രവർത്തകരാണ് ക്രിസ്തുമസ് ദിവസം കുട്ടികളില്‍ നിന്നുള്ള കോളും ഇ- മെയിലുകൾക്കും മറുപടി നല്‍കാൻ സൈന്യത്തെ സഹായിക്കുന്നത്.
സാന്താക്ലോസിനും റെയൻഡിയറിനും കടന്ന് പോകാൻ യുഎസില്‍ പ്രത്യേക പാത ഒരുക്കിയിട്ടുണ്ടെന്ന് യുഎസ് കാർഷിക വകുപ്പ് അറിയിച്ചു.

ABOUT THE AUTHOR

...view details