കേരളം

kerala

ETV Bharat / international

ടിക് ടോക്ക് ഉപയോഗിക്കുന്നതിന് അമേരിക്കൻ സൈനികർക്ക് വിലക്ക്

സുരക്ഷാ ഭീഷണി മുൻനിർത്തിയാണ് വിലക്കെന്ന് സൈനിക വ്യത്തങ്ങൾ അറിയിച്ചു.

US Army bans TikTok for soldiers US Army TikTok in US US National Security സൈനികരെ ടിക് ടോക്ക് ഉപയോഗിക്കുന്നതിൽ വിലക്കി യുഎസ് ആർമി
സൈനികരെ ടിക് ടോക്ക് ഉപയോഗിക്കുന്നതിൽ വിലക്കി യുഎസ് ആർമി

By

Published : Jan 2, 2020, 6:59 PM IST

വാഷിംഗ്ടൺ : സൈനികരെ ടിക് ടോക്ക് ഉപയോഗിക്കുന്നതിൽ നിന്ന് യുഎസ് ആർമി വിലക്കി. സുരക്ഷാ ഭീഷണി മുൻനിർത്തിയാണ് വിലക്കെന്ന് സൈനിക വ്യത്തങ്ങൾ അറിയിച്ചു. സർക്കാർ നല്‍കുന്ന ഔദ്യോഗിക ഫോണുകളിലും പല ജനപ്രിയ സമൂഹ മാധ്യമ ആപ്പുകളും ഉപയോഗിക്കാന്‍ അനുവദിക്കാറുണ്ടെന്നും എന്നാല്‍ ഇടയ്ക്കിടെ സുരക്ഷാ ഭീഷണിയുണ്ടെന്നു കാണുന്നവയെ നീക്കംചെയ്യാന്‍ ആവശ്യപ്പെടുകയാണ് ചെയ്യാറെന്നും സൈനിക വ്യക്താവ് പറഞ്ഞു. ഡിസംബറിൽ അമേരിക്കൻ നാവിക സേന ടിക് ടോക്ക് ഉപയോഗം നിരോധിച്ചിരുന്നു. ടിക് ടോക്കിന് ലോകത്താകെ 50 കോടിയോളം സജീവ ഉപയോക്താക്കളുണ്ടെന്നാണ് കണക്കാക്കുന്നത്. ലോകത്തെ ഏറ്റവും മൂല്യമുള്ള സ്റ്റാര്‍ട്ട്-അപ് കമ്പനിയായി ആണ് റെസോയുടെയും ടിക്‌ടോക്കിന്‍റെയും ഉടമയായ ബൈറ്റ്ഡാന്‍സ് അറിയപ്പെടുന്നത്.

ABOUT THE AUTHOR

...view details