ന്യൂയോർക്ക്:ജനറൽ ചാൾസ് ക്യൂ. ബ്രൗൺ ജൂനിയറിനെ അമേരിക്കൻ വ്യോമസേന മേധാവിയായി നിയമിച്ചു. യുഎസ് സൈന്യത്തിലെ ആദ്യ ആഫ്രോ- അമേരിക്കൻ മേധാവിയാണ് ജനറൽ ചാൾസ് ക്യൂ. ബ്രൗൺ. അമേരിക്കയിൽ കനത്ത വംശീയ കലാപത്തിനിടയാക്കിയ ആഫ്രോ- അമേരിക്കൻ ജോർജ് ഫ്ലോയിഡിന്‍റെ മരണത്തെ തുടർന്നാണ് നടപടി. ചാൾസ് ക്യൂ. ബ്രൗണിന്‍റെ നിയമനത്തിന് യുഎസ് സെനറ്റ് അംഗീകാരം നൽകി.
ജനറൽ ചാൾസ് ക്യൂ.ബ്രൗൺ ജൂനിയറെ യുഎസ് വ്യോമസേന മേധാവിയായി നിയമിച്ചു - US Pacific Air Forces
യുഎസ് സൈന്യത്തിലെ ആദ്യ ആഫ്രോ- അമേരിക്കൻ മേധാവിയാണ് ജനറൽ ചാൾസ് ക്യൂ. ബ്രൗൺ.
യുഎസ് പസഫിക് വ്യോമസേനയുടെ കമാൻഡറായി ബ്രൗൺ അടുത്തിടെ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സ്ക്വാഡ്രൺ, വിംഗ് തലങ്ങളിൽ വിവിധ പദവികളും അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്. യുഎസ് വ്യോമസേന ആയുധ സ്കൂളിലെ എഫ് -16 ഇൻസ്ട്രക്ടറായിരുന്നു. വംശീയ പക്ഷപാതിത്വവും വെളുത്ത സമൂഹവുമായി പൊരുത്തപ്പെടാനുള്ള പോരാട്ടവും വിവരിക്കുന്ന ഒരു വീഡിയോ അദ്ദേഹം വെള്ളിയാഴ്ച സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു.
അമേരിക്കൻ വ്യോമ- നാവിക സേനകളിൽ പ്രധാന റാങ്കുകളിൽ കൂടുതലും വെളുത്ത വർഗ്ഗക്കാരെയാണ് നിയോഗിക്കുന്നത്. നാവികസേനയിൽ 17 ശതമാനവും വ്യോമസേനയിൽ 15 ശതമാനത്തിൽ താഴെയും മാത്രമാണ് കറുത്തവർഗ്ഗക്കാറുള്ളത്. ആക്റ്റീവ്-ഡ്യൂട്ടി മിലിട്ടറിയിൽ വംശീയ വിഭജനം വളരെ കൂടുതലാണ്. ആക്റ്റീവ്-ഡ്യൂട്ടി ലിസ്റ്റുചെയ്ത സൈനികരിൽ 19 ശതമാനം കറുത്തവരാണ്. അവരിൽ 71 പേർ ഫ്ലാഗ് ഓഫീസർമാരാണ്.