വാഷിങ്‌ടൺ:അഫ്‌ഗാനിസ്ഥാനിലെ സൈനികരുടെ എണ്ണം കുറയ്ക്കാൻ അമേരിക്ക ലക്ഷ്യമിടുന്നു. താലിബാനുമായുള്ള കരാറനുസരിച്ച് ജൂലൈയിൽ അഫ്‌ഗാനിസ്ഥാനിലെ സൈനികരുടെ എണ്ണം 8,600 ആയി ചുരുക്കാനുള്ള ശ്രമത്തിലാണെന്ന് യുഎസ് പ്രതിരോധ വകുപ്പ് വക്താവ് ജോനാഥൻ ഹോഫ്‌മാൻ അറിയിച്ചു. അമേരിക്ക-താലിബാൻ കരാറിന്‍റെ ഭാഗമാണിതെന്നും സൈനികരുടെ എണ്ണം ഇനി കുറയ്ക്കുകയാണെങ്കിൽ അത് വ്യവസ്ഥകൾ അടിസ്ഥാനമാക്കിയും നാറ്റോ സഖ്യകക്ഷികളുമായി ഏകോപിപ്പിച്ചുമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യു.എസ് അഫ്ഗാനിസ്ഥാനിലെ സൈന്യത്തെ വെട്ടിക്കുറയ്ക്കുന്നു - അമേരിക്ക-താലിബാൻ കരാർ
അമേരിക്കൻ സൈനികരുടെ എണ്ണം 8,600 ആയി ചുരുക്കാനുള്ള ശ്രമത്തിലാണെന്ന് യുഎസ് പ്രതിരോധ വകുപ്പ് വക്താവ് ജോനാഥൻ ഹോഫ്‌മാൻ പറഞ്ഞു. അമേരിക്ക-താലിബാൻ സാധാന കരാറിന്‍റെ ഭാഗമാണിത്.
സൈനികരുടെ എണ്ണം കുറയ്ക്കുന്നത് അഫ്‌ഗാനിസ്ഥാനിലെ സുരക്ഷാ അന്തരീക്ഷവും താലിബാന്‍റെ കരാർ സഹകരണവും കണക്കിലെടുത്താണ്. മാസങ്ങൾ നീണ്ട ചർച്ചകളെത്തുടർന്ന് ഈ വർഷം ഫെബ്രുവരി 29നാണ് അമേരിക്കയും താലിബാനും സമാധാന കരാറിൽ ഒപ്പുവെച്ചത്. താലിബാനും അഫ്‌ഗാൻ സർക്കാരും തമ്മിലുള്ള അക്രമം കുറയ്ക്കുക എന്ന കരാറിന്‍റെ അടിസ്ഥാനത്തിലാണ് സമാധാന കരാർ രൂപീകരിച്ചത്. അഫ്‌ഗാനിസ്ഥാനിൽ നിന്ന് വിദേശ സൈനികരെ പിൻവലിക്കുക, അഫ്‌ഗാൻ അന്തർ സമാധാന ചർച്ചകൾ ആരംഭിക്കുക എന്നിവയാണ് കരാറിന്‍റെ പ്രധാന ലക്ഷ്യം.