കേരളം

kerala

ETV Bharat / international

ഇന്ത്യക്കെതിരെ പാകിസ്ഥാൻ എഫ്-16 ഉപയോഗിച്ചെന്ന റിപ്പോര്‍ട്ടുകള്‍: നിരീക്ഷണത്തിലെന്ന് അമേരിക്ക

അമേരിക്കൻ സെക്രട്ടറി മിഖായേൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായും, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. തൊട്ടു പിന്നാലെ പാകിസ്ഥാൻ വിദേശകാര്യ മന്ത്രി മെഹമൂദ് ഖുറേഷിയെയും മിഖായേൽ കണ്ടിരുന്നു. ഇരു രാജ്യങ്ങളോടും സംയമനം പാലിക്കാനും ഉചിതമായ തീരുമാനം കൈക്കൊള്ളാനും നിർദേശിക്കുകയും ചെയ്തിരുന്നു.

റോബർട്ട് പലാഡിനോ

By

Published : Mar 6, 2019, 10:29 AM IST

വാഷിംഗ്ടൺ: പാകിസ്ഥാൻ ഇന്ത്യക്കെതിരെ നടത്തിയ വ്യോമാക്രമണത്തിൽ എഫ്-16 വിമാനങ്ങൾ ഉപയോഗിച്ചുവെന്ന റിപ്പോർട്ടുകൾ നിരീക്ഷണത്തിലാണെന്ന് അമേരിക്ക. ഈ വിഷയത്തെ വളരെ ഗൗരവമായി കണക്കിലെടുത്ത് സൂക്ഷ്മ നിരീക്ഷണം നടത്തുകയാണെന്ന് അമേരിക്കൻ വക്താവ് റോബർട്ട് പലാഡിനോ പറഞ്ഞു. പാകിസ്ഥാൻ യുദ്ധവിമാനങ്ങൾ ദുരുപയോഗം ചെയ്തോയെന്ന ചോദ്യത്തിന് ഇപ്പോൾ സ്ഥിരീകരണം നൽകാൻ കഴിയില്ലെന്നായിരുന്നു പലാഡിനോയുടെ മറുപടി. സുരക്ഷയുടെ ഭാഗമായി ഇത്തരം കാര്യങ്ങൾ പരസ്യമായി പ്രഖ്യാപിക്കാൻ സാധിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

പുൽവാമ അക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ഡൽഹിയും ഇസ്ലാമാബാദും തമ്മിൽ കടുത്ത സമ്മർദ്ദം ഉയര്‍ന്ന്വരികയാണ്. ഈ സാഹചര്യത്തിൽ ഇരു പക്ഷത്ത് നിന്നും ചിന്തിച്ച് ഉചിതമായ തീരുമാനങ്ങൾ കൊക്കൊള്ളേണ്ടത് അനിവാര്യമാണ്. അതിനുള്ള ശ്രമങ്ങൾ അമേരിക്കയുടെ ഭാഗത്തു നിന്നുണ്ടാകുമെന്നും പലാഡിനോ വ്യക്തമാക്കി.സൈനിക നടപടികൾ ആവർത്തികുകയാണെങ്കിൽ സ്ഥിതിഗതികൾ കൂടുതൽ വഷളാകും.ഭീകരതക്ക് കൂട്ടു നിൽക്കരുതെന്നും അവർക്ക് സാമ്പത്തിക സഹായങ്ങൾ അനുവദിക്കരുതെന്നുമുള്ള ഐക്യരാഷ്ട്ര സഭയുടെ നിർദേശം പാലിക്കാൻ പാകിസ്ഥാനോട് ആവർത്തിക്കുമെന്നും പലാഡിനോ പറഞ്ഞു.

ABOUT THE AUTHOR

...view details