കാലിഫോർണിയ: കാലിഫോർണിയയിലെ സാൻ ജോസിലെ റെയിൽവേ സ്റ്റേഷനിലുണ്ടായ വെടിവയ്‌പിൽ എട്ട് പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ അക്രമിയും കൊല്ലപ്പെട്ടതായി പൊലീസ് പറഞ്ഞു. ബുധനാഴ്‌ച രാവിലെ 6:34 ഓടെയാണ് വെടിവയ്പ്പ് നടന്നത്. നിരവധി പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ വാലി ട്രാൻസ്പോർട്ടേഷൻ അതോറിറ്റിയിലെ (വിടിഎ) ജീവനക്കാരും ഉൾപ്പെടുന്നു. കൂടുതൽ അന്വേഷണം നടക്കുകയാണെന്നും മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും അധികൃതർ പറഞ്ഞു. സംഭവത്തിൽ മരിച്ച അക്രമി വിടിഎ ഉദ്യോഗസ്ഥനാണെന്ന് തിരിച്ചറിഞ്ഞു. ഇയാളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിടാന്‍ തയാറായില്ല.
കാലിഫോർണിയയിലെ റെയിൽവേ സ്റ്റേഷനില്‍ വെടിവയ്‌പ്: എട്ട് പേർ കൊല്ലപ്പെട്ടു - VTA
സംഭവത്തിൽ അക്രമിയും കൊല്ലപ്പെട്ടതായി പൊലീസ്.
കാലിഫോർണിയയിലെ റെയിൽ സ്റ്റേഷനിലുണ്ടായ വെടിവയ്‌പിൽ എട്ട് പേർ കൊല്ലപ്പെട്ടു
Also Read:ഛത്രാസൽ സ്റ്റേഡിയം കൊലപാതകം: എട്ട് ദൃക്‌സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി
കെട്ടിടത്തിൽ സ്‌ഫോടകവസ്‌തുക്കളുണ്ടെന്ന് അധികൃതർക്ക് വിവരം ലഭിച്ചിരുന്നു. സ്ഥലത്തെത്തിയ ബോംബ് സ്ക്വാഡ് കെട്ടിടത്തിന്‍റെ എല്ലാ മുറികളിലും തെരച്ചിൽ നടത്തി. യംഗർ അവന്യൂവിനും സാൻ പെഡ്രോ സ്ട്രീറ്റിനും സമീപത്ത് നിന്ന് ആളുകൾ മാറിനിൽക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.