വാഷിങ്ടൺ: ഇന്ത്യയിലെ കൊവിഡ് കേസുകളിലുണ്ടായ വർധനവ് മൂലം നിർത്തിവച്ച ന്യൂഡൽഹി- അമേരിക്ക വിമാന സർവീസുകൾ ഏപ്രിൽ 25 മുതൽ പുനരാരംഭിക്കുമെന്ന് യുഎസ് എയർലൈൻ കമ്പനി അറിയിച്ചു. കൊവിഡ് നിയന്ത്രണങ്ങൾ ചൂണ്ടിക്കാട്ടി ഏപ്രിൽ 22നാണ് ഡൽഹിയിലേക്കുള്ള വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചത്.
ന്യൂഡൽഹി- അമേരിക്ക വിമാന സർവീസുകൾ ഏപ്രിൽ 25ന് പുനരാരംഭിക്കും - കൊവിഡ് നിയന്ത്രണങ്ങൾ
കൊവിഡ് നിയന്ത്രണങ്ങൾ ചൂണ്ടിക്കാട്ടി ഏപ്രിൽ 22നാണ് വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചത്.
ന്യൂഡൽഹി- അമേരിക്ക വിമാന സർവീസുകൾ ഏപ്രിൽ 25ന് പുനരാരംഭിക്കും
കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ യുഎസിന്‍റെ സെന്‍റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) ഇന്ത്യയ്ക്ക് ലെവൽ 4 യാത്രാ ഹെൽത്ത് നോട്ടീസ് നൽകിയിട്ടുണ്ടെന്ന് സ്റ്റേറ്റ് ബ്യൂറോ ഓഫ് കോൺസുലർ അഫയേഴ്സ് അറിയിച്ചു. പല സർക്കാരും സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുകയോ കൊവിഡ് സമയത്ത് യാത്ര ചെയ്യുന്നത് വിലക്കുകയോ ചെയ്ത സാഹചര്യത്തിലാണ് തീരുമാനം.