ന്യൂയോർക്ക്: കൊവിഡ് -19 ബാധിച്ച കുട്ടികളുടെയും യുവാക്കളുടെയും വിദ്യാഭ്യാസം വീട്ടിൽ തന്നെ തുടരാൻ സഹായിക്കുന്നതിന് മൈക്രോസോഫ്റ്റ് യൂണിസെഫുമായി കൈകോർത്തു. കഴിഞ്ഞ 18 മാസമായി വികസിച്ചുകൊണ്ടിരിക്കുന്ന "ലേണിങ് പാസ്‌പോർട്ട്" എന്ന പ്ലാറ്റ്ഫോം ഈ വർഷം ഒരു പൈലറ്റ് പ്രോഗ്രാമായി ആരംഭിക്കാനിരുന്നു. കൊവിഡിനെ തുടർന്ന് ഇത് മാറ്റിവെച്ചിരുന്നു.
ഓൺലൈൻ പഠനം; യൂണിസെഫുമായി കൈകോർത്ത് മൈക്രോസോഫ്റ്റ് - യുണിസെഫ്
ഓൺലൈൻ പാഠ്യപദ്ധതി ഉള്ള എല്ലാ രാജ്യങ്ങൾക്കും കുട്ടികൾക്കും യുവാക്കൾക്കും വീട്ടിലിരുന്ന് പഠനം തുടരാമെന്ന് മൈക്രോസോഫ്റ്റ്.
ഓൺലൈൻ
ഇതിലൂടെ, ഓൺലൈൻ പാഠ്യപദ്ധതി ഉള്ള എല്ലാ രാജ്യങ്ങൾക്കും കുട്ടികൾക്കും യുവാക്കൾക്കും വീട്ടിലിരുന്ന് പഠനം തുടരാമെന്ന് മൈക്രോസോഫ്റ്റ് പറഞ്ഞു. സ്കൂൾ കുട്ടികൾക്ക് ലഭ്യമായ ഉള്ളടക്കത്തിൽ ഓൺലൈൻ പുസ്തകങ്ങളും വീഡിയോകളും പഠന വൈകല്യമുള്ള കുട്ടികളുടെ രക്ഷകർത്താക്കൾക്കുള്ള അധിക പിന്തുണയും ഉൾപ്പെടുന്നു.