കേരളം

kerala

ETV Bharat / international

'കൊവിഡ്' ചര്‍ച്ച ചെയ്യാതെ യു.എന്‍ രക്ഷാസമിതി - covid 19 crisis

ലോകത്ത് ഏറ്റവും അധികം കൊവിഡ് ബാധിതർ അമേരിക്കയിലാണ്

UN Security Council  coronavirus crisis  China's presidency  കൊവിഡ്  യു.എൻ സുരക്ഷാ സമിതി  america  covid 19 crisis  UN security council
യു.എൻ

By

Published : Mar 27, 2020, 4:01 PM IST

ന്യൂയോർക്ക്:ലോകമെമ്പാടുമുള്ള കൊവിഡ് 19 രോഗബാധിതരുടെ എണ്ണവും മരിച്ചവരുടെയും എണ്ണം വർധിച്ച് വരുന്ന സാഹചര്യത്തിൽ പ്രതിസന്ധിയെക്കുറിച്ച് ചർച്ച ചെയ്യാൻ യുഎൻ സുരക്ഷാ സമിതി ഈ മാസത്തെ യോഗത്തിന് തീരുമാനമായില്ല. കൊവിഡ് 19 രോഗബാധിതരുടെ എണ്ണം 5,31,860 വും രോഗം മൂലം മരിച്ചവരുടെ എണ്ണം 24,057 ആയി. യു.എസ്സിൽ 85,653 ആയി രോഗബാധിതരുടെ എണ്ണം. ലോകത്ത് തന്നെ ഏറ്റവും അധികം കൊവിഡ് ബാധിതർ അമേരിക്കയിലാണ്. അവിടെ മാത്രം 1300 പേരാണ് കൊവിഡ് മൂലം മരിച്ചത്. ഇതുവരെ യുഎൻ ഉദ്യോഗസ്ഥരിൽ 78 സ്ഥിരീകരിച്ച കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്‌തു.

അഞ്ച് അംഗ രാജ്യ കൗൺസിലിന്‍റെ ചൈനയുടെ പ്രസിഡന്‍റ് സ്ഥാനം മാർച്ച് 31ന് അവസാനിക്കും. അതിവേഗം വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യവും, ആരോഗ്യം, സുരക്ഷ, എന്നിങ്ങനെ കൊവിഡ് -19 പകർച്ചവ്യാധിയെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി സെക്യൂരിറ്റി കൗൺസിലിന്‍റെ മാർച്ചിലെ യോഗത്തിന് തീരുമാനമായില്ല. മനുഷ്യരുടെ സുരക്ഷയെ ഇത്രയും ആഴത്തിൽ ബാധിക്കുന്ന ഒരു വിഷയത്തിൽ കൗൺസിലിന്‍റെ നിശബ്‌ദത സാഹചര്യത്തിന് അനുയോജ്യമല്ലെന്ന് യുഎൻ നയതന്ത്രജ്ഞൻ പറഞ്ഞു. അന്താരാഷ്‌ട്ര സമാധാനത്തിനും സുരക്ഷയ്ക്കും വലിയ അപകടമുണ്ടാക്കുന്ന കൊവിഡിനെ നേരിടുന്നതിൽ സുരക്ഷാ കൗൺസിൽ പ്രധാനമായ പങ്കുണ്ടെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ലിബിയയിലെ ഐക്യരാഷ്‌ട്ര സപ്പോർട്ട് മിഷന്‍റെ പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി സുരക്ഷാ കൗൺസിൽ യുഎന്നിലെ ചൈന അംബാസഡർ ഷാങ് ജുന്‍റെ അധ്യക്ഷതയിൽ വ്യാഴാഴ്‌ച വീഡിയോ കോൺഫറൻസ് നടത്തിയിരുന്നു. ലിബിയയിൽ കൊവിഡ് 19 പ്രത്യാഘാതത്തെക്കുറിച്ച് കൗൺസിൽ അംഗങ്ങളും ആശങ്ക പ്രകടിപ്പിക്കുകയും പോരാട്ടങ്ങൾ അടിയന്തിരമായി വർധിപ്പിക്കാനും കക്ഷികളോട് ആഹ്വാനം ചെയ്യുന്നതായും രാജ്യമെമ്പാടും മാനുഷിക സഹായങ്ങൾക്ക് തടസമില്ലാതെ നടക്കണമെന്നും അറിയിച്ചു. യോഗത്തിന് ശേഷം ചൈനീസ് മിഷൻ യുഎന്നിന് നൽകിയ പ്രസ്‌താവനയിൽ ഇക്കാര്യം അറിയിച്ചത്. യോഗത്തിൽ കൊവിഡ് 19 മാത്രമായിരുന്നു ചർച്ചാ വിഷയം.

ABOUT THE AUTHOR

...view details