ന്യൂയോർക്ക് : അഫ്‌ഗാനിസ്ഥാനില്‍ നടക്കുന്ന അവകാശ ലംഘനങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് യുഎൻ രക്ഷാ കൗൺസില്‍. താലിബാൻ അഫ്‌ഗാന്‍ പിടിച്ചടക്കിയതിന് പിന്നാലെ തലസ്ഥാനമായ കാബൂളിലടക്കം യുദ്ധസമാനമായ അവസ്ഥയാണെന്നും നിരവധി പേർ പലായനം ചെയ്യുകയാണെന്നും യുഎൻ ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.
"അഫ്‌ഗാന്‍ ജനതയ്ക്ക് സേവനങ്ങളും സഹായവും ലഭ്യമാക്കാൻ എല്ലാ കക്ഷികളോടും അഭ്യർഥിക്കുന്നു. അഫ്‌ഗാനില്‍ നിന്നെത്തുന്ന അഭയാർഥികളെ സ്വീകരിക്കാൻ എല്ലാ രാജ്യങ്ങളും സന്നദ്ധത കാണിക്കണം. താലിബാനടക്കമുള്ളവർ ജനങ്ങളുടെ അവകാശങ്ങളെയും സ്വാതന്ത്യത്തെയും ബഹുമാനിക്കുകയും സംരക്ഷിക്കുകയും വേണം, ഗുട്ടെറസ് പറഞ്ഞു.
അഫ്‌ഗാനിസ്ഥാനിലുടനീളം മനുഷ്യാവകാശങ്ങൾക്കെതിരായ കടുത്ത നിയന്ത്രണങ്ങളെക്കുറിച്ച് നടുക്കുന്ന റിപ്പോർട്ടുകളാണ് ലഭിക്കുന്നത്. വർധിച്ചുവരുന്ന മനുഷ്യാവകാശ ലംഘനങ്ങളിൽ താന്‍ പ്രത്യേകിച്ചും ആശങ്കാകുലനാണ്. അഫ്‌ഗാനിസ്ഥാനിലുള്ള സ്ത്രീകളുടെയും പെൺകുട്ടികളുടെയും അവകാശങ്ങൾ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്, ഗുട്ടെറസ് പറഞ്ഞു.
Also read:20 വർഷം മുൻപ് അമേരിക്കയെ വിറപ്പിച്ച താലിബാൻ, പിന്നീട് പുറത്താക്കല്‍, ഒടുവില്‍ അധികാരം