വാഷിങ്‌ടൺ: യുഎൻ സെക്രട്ടറി ജനറൽ ആന്‍റോണിയോ ഗുട്ടെറസ് പാകിസ്ഥാൻ വിദേശകാര്യമന്ത്രി ഷാ മെഹ്‌മൂദ് ഖുറേഷിയുമായി കൂടിക്കാഴ്‌ച നടത്തി. രാഷ്‌ട്രീയ സംഭാഷണങ്ങളിലൂടെയും നയതന്ത്രപരമായ പരിഹാരങ്ങളിലൂടെയും ദക്ഷിണേഷ്യയിലെ സമാധാനവും സ്ഥിരതയും നിലനിർത്തുന്നതിന്‍റെ പ്രാധാന്യത്തെക്കുറിച്ച് ആന്‍റോണിയോ ഗുട്ടെറസ് സംസാരിച്ചു. ജമ്മു കശ്‌മീരിലെ നിലവിലെ സാഹചര്യം ഷാ മെഹ്‌മൂദ് ഖുറേഷിയുമായി ചർച്ച ചെയ്‌തശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാകിസ്ഥാൻ വിദേശകാര്യമന്ത്രി യുഎൻ സെക്രട്ടറി ജനറലുമായി കൂടിക്കാഴ്‌ച നടത്തി
രാഷ്‌ട്രീയ, നയന്ത്ര മാർഗങ്ങളിലൂടെ പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളെ പിന്തുണക്കുന്നതിന് വേണ്ടിയായിരുന്നു ഖുറേഷിയുടെ അമേരിക്കൻ സന്ദർശനം.
പാകിസ്ഥാൻ വിദേശകാര്യമന്ത്രി യുഎൻ സെക്രട്ടറി ജനറലുമായി കൂടിക്കാഴ്‌ച നടത്തി
രാഷ്‌ട്രീയ, നയന്ത്ര മാർഗങ്ങളിലൂടെ പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളെ പിന്തുണക്കുന്നതിന് വേണ്ടി രണ്ട് ദിവസത്തെ സന്ദർശനത്തിനാണ് ഖുറേഷി അമേരിക്കയിലെത്തിയത്. യുഎസ് വ്യോമാക്രമണത്തില്‍ ഇറാൻ മിലിറ്ററി കമാൻഡർ ഖാസിം സുലൈമാനി കൊല്ലപ്പെട്ട സംഭവത്തിൽ പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വിദേശകാര്യമന്ത്രിക്ക് സന്ദർശനത്തിന് നിർദേശം നൽകിയത്.