ന്യൂയോർക്ക്:2021ല്‍ ലോകമൊട്ടാകെയുള്ള മനുഷ്യാവകാശ പ്രവർത്തനങ്ങള്‍ക്കായുള്ള ബജറ്റിന് 35 ബില്യൺ ഡോളർ ആവശ്യമാണെന്ന് യുഎൻ അണ്ടർ സെക്രട്ടറി ജനറൽ ഓഫ് ഹ്യൂമാനിറ്റേറിയൻ അഫയേഴ്‌സ്, എമർജൻസി റിലീഫ് കോർഡിനേറ്റർ മാർക്ക് ലോക്കോക്ക് പറഞ്ഞു. ലോകത്തെ ഏറ്റവും ദുർബലരായ 160 ദശലക്ഷം ആളുകളുടെ ഉന്നമനത്തിനായി 35 ബില്യൺ യുഎസ് ഡോളർ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ലോകമെമ്പാടുമുള്ള 235 ദശലക്ഷം ജനങ്ങൾക്ക് അടുത്ത വർഷം മാനുഷിക സഹായവും സംരക്ഷണവും ആവശ്യമാണെന്നാണ് ഗ്ലോബൽ ഹ്യൂമാനിറ്റേറിയൻ അവലോകനം.
മനുഷ്യാവകാശ പ്രവർത്തനങ്ങള്‍ക്കായി 35 ബില്യൺ ഡോളർ ആവശ്യപ്പെട്ട് മാർക്ക് ലോക്കോക്ക് - മാർക്ക് ലോക്കോക്ക്
ലോകത്തെ ഏറ്റവും ദുർബലരായ 160 ദശലക്ഷം ആളുകളുടെ ഉന്നമനത്തിനായി 35 ബില്യൺ യുഎസ് ഡോളർ ആവശ്യമാണെന്ന് മാർക്ക് ലോക്കോക്ക്
![മനുഷ്യാവകാശ പ്രവർത്തനങ്ങള്‍ക്കായി 35 ബില്യൺ ഡോളർ ആവശ്യപ്പെട്ട് മാർക്ക് ലോക്കോക്ക് UN relief chief eyes USD 35 billion for 2021 humanitarian initiatives amid virus crisis ന്യൂയോർക്ക് യുഎൻ അണ്ടർ സെക്രട്ടറി ജനറൽ ഓഫ് ഹ്യൂമാനിറ്റേറിയൻ അഫയേഴ്‌സ്, എമർജൻസി റിലീഫ് കോർഡിനേറ്റർ മാർക്ക് ലോക്കോക്ക് മാർക്ക് ലോക്കോക്ക് humanitarian initiatives amid virus crisis](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9724995-1093-9724995-1606812288078.jpg)
മാനുഷിക സംരക്ഷണത്തിനായി 35 ബില്യൺ ഡോളർ ആവശ്യപ്പെട്ട് മാർക്ക് ലോക്കോക്ക്
കൊവിഡ് പകർച്ചവ്യാധി മാനുഷികവികസനത്തെ തകർത്തുകളഞ്ഞതായും മാർക്ക് ലോകോക്ക് അഭിപ്രായപ്പെട്ടു. സാമ്പത്തിക മാന്ദ്യത്തിനും പട്ടിണി, കടുത്ത ദാരിദ്ര്യം, മറ്റ് മാരക രോഗങ്ങൾക്കും പകർച്ചവ്യാധി കാരണമായതായും അദ്ദേഹം ചൂണ്ടിക്കാട്ടി. കൊവിഡ് മൂലമുണ്ടായ പ്രതിസന്ധിയെ മറികടക്കാൻ 35 ബില്യൺ യുഎസ് ഡോളർ ആവശ്യമാണന്നും അദ്ദേഹം വ്യക്തമാക്കി.