വാഷിംഗ്‌ടണ്‍: കൊവിഡുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നത് തടയാന്‍ പദ്ധതിയുമായി യുഎന്‍. വെരിഫൈഡ് എന്നു പേരിട്ട സംരഭത്തിലൂടെ കൊവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട കൃത്യവും വിശ്വസനീയവുമായ വിവരങ്ങള്‍ ജനങ്ങളിലെത്തും. യുഎന്‍ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടറെസാണ് പദ്ധതിയുടെ പ്രഖ്യാപനവുമായെത്തിയത്. യുഎന്‍ ഡിപ്പാര്‍ട്ട്മെന്‍റ് ഫോര്‍ ഗ്ലോബല്‍ കമ്മ്യൂണിക്കേഷനാണ് (ഡിജിസി)പദ്ധതിയുടെ ചുമതല. ശാസ്‌ത്രം ,പരിഹാരം,ഐക്യദാര്‍ഡ്യം എന്നിവയിലൂന്നിയ പ്രവര്‍ത്തനങ്ങളാണ് സംഘടന നടത്തുക. കാലാവസ്ഥ പ്രതിസന്ധി,ദാരിദ്ര്യം ,അസമത്വം,പട്ടിണി എന്നിവ പരിഹരിക്കാനുള്ള പാക്കേജുകള്‍ പദ്ധതി വഴി പ്രോല്‍സാഹിപ്പിക്കുമെന്ന് യുഎന്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. വൈരിഫൈഡ് സൈറ്റില്‍ കയറുന്നവര്‍ക്ക് സൈന്‍ അപ് ചെയ്യുന്നതിലൂടെ നിത്യേന വിവരങ്ങള്‍ ലഭിക്കുന്നതാണ്. ഇന്‍ഫര്‍മേഷന്‍ വളന്‍റിയര്‍മാര്‍ എന്നിവരെന്നാണ് ഇവര്‍ അറിയപ്പെടുക.
കൊവിഡുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നത് തടയാന്‍ പദ്ധതിയുമായി യുഎന്‍
കൊവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട കൃത്യവും വിശ്വസനീയവുമായ വിവരങ്ങള്‍ ജനങ്ങളിലെത്താനായി യുഎന്‍ ഡിപ്പാര്‍ട്ട്മെന്‍റ് ഫോര്‍ ഗ്ലോബല്‍ കമ്മ്യൂണിക്കേഷന്‍ തുടക്കമിട്ട പദ്ധതിയാണിത്. വെരിഫൈഡ് എന്ന പേരിലുള്ള സൈറ്റ് വഴിയാണ് വിശ്വസനീയമായ വിവരങ്ങള്‍ ജനങ്ങളിലെത്തുക.
യുഎന്‍ ഏജന്‍സികള്‍, അംഗ രാജ്യങ്ങളിലെ ടീമുകള്‍,ഇന്‍ഫ്‌ളുവന്‍സര്‍മാര്‍,മാധ്യമ ബിസിനസ് സംഘടനകള്‍ എന്നിവയുമായി സഹകരിച്ചാണ് പദ്ധതിയുടെ പ്രവര്‍ത്തനം. കൊവിഡുമായി ബന്ധപ്പെട്ട് കൃത്യവും വ്യക്തവും വിശ്വസനീയവുമായ വിവരങ്ങള്‍ പൊതുജനങ്ങളിലെത്തിക്കാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോകളായി പ്രവര്‍ത്തിക്കുന്ന ഈ സംഘടനകള്‍ വഴി സാധിക്കും. കൊവിഡിനെക്കുറിച്ച് യൂട്യൂബില്‍ ഏറ്റവുമധികം ആളുകള്‍ കണ്ടിരിക്കുന്നത് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്ന വീഡിയോകളാണെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണലിന്‍റെ സമീപകാലത്തെ പഠനത്തെ ഉദ്ധരിച്ച് ഗ്ലോബല്‍ കമ്മ്യൂണിക്കേഷന്‍ വിഭാഗം യുഎന്‍ അണ്ടര്‍ സെക്രട്ടറി ജനറല്‍ മെലീസ ഫ്ളെമിങ് വ്യക്തമാക്കി.