ന്യൂയോർക്ക്: ലോകാരോഗ്യ സംഘടനയുടെ ധനസഹായം നിർത്തലാക്കാനുള്ള ട്രംപിൻ്റെ തീരുമാനം നിലവിലെ സാഹചര്യത്തിന് യോജിക്കാത്തതെന്ന് യുഎൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസ് റഷ്യൻ വാർത്താ ഏജൻസിയോട് പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ ധനസഹായം നിർത്തലാക്കാനുള്ള യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ തീരുമാനത്തിൻ്റെ പശ്ചാത്തലത്തിലാണ് അൻ്റോണിയോ ഗുട്ടെറസിൻ്റെ പരാമർശം.
ഡബ്ല്യുഎച്ച്ഒയുടെ ധനസഹായം നിർത്തലാക്കാനുള്ള ട്രംപിൻ്റെ തീരുമാനം നിലവിലെ സാഹചര്യത്തിന് യോജിക്കാത്തതെന്ന് യുഎൻ - UN chief s
ലോകാരോഗ്യ സംഘടനയുടെ ധനസഹായം നിർത്തലാക്കാനുള്ള യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ തീരുമാനത്തിൻ്റെ പശ്ചാത്തലത്തിലാണ് യുഎന്‍ സെക്രട്ടറി ജനറലിന്‍റെ പരാമര്‍ശം
ലോകാരോഗ്യ സംഘടനയുടെ ധനസഹായം വെട്ടിക്കുറക്കുന്നത് ദീർഘകാലത്തേക്ക് തുടരുമെന്ന് യുഎൻ സെക്രട്ടറി ജനറൽ
വൈറസിനെതിരായ പോരാട്ടത്തിൽ ലോകാരോഗ്യ സംഘടനയുടെയോ മറ്റേതെങ്കിലും മാനുഷിക സംഘടനകളുടെയോ പ്രവർത്തനങ്ങൾക്കുള്ള വിഭവങ്ങൾ കുറയ്ക്കുന്നതിനുള്ള സമയമല്ല ഇത്. കൊവിഡ് മഹാമാരിയെ "ജീവിതത്തിൽ അപ്രതീക്ഷിതമായി എത്തിയ ഒന്ന്" എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
അതേസമയം പകർച്ചവ്യാധികൾക്കിടയിൽ ആഗോള വെടിനിർത്തലിനുള്ള തൻ്റെ ആഹ്വാനം ഗുട്ടെറസ് ആവർത്തിച്ചു. മാനുഷിക ഉടമ്പടിയിൽ പ്രതിജ്ഞാബദ്ധരായ നൂറിലധികം സർക്കാരുകളുമായും സായുധസംഘങ്ങളുമായും യുഎൻ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.