കേരളം

kerala

ETV Bharat / international

കാലാവസ്ഥ വ്യതിയാന ചർച്ചകളിൽ ചൈന-യുഎസ് സഹകരണം പ്രധാനം: യുഎൻ - കാലാവസ്ഥ വ്യതിയാന ചർച്ചകളിൽ ചൈന-യുഎസ് സഹകരണം പ്രധാനം

ഷാങ്ഹായിയിൽ കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് ചൈനയുടെ പ്രത്യേക പ്രതിനിധി സിസി ഷെൻഹുവയും യുഎസ് പ്രതിനിധി ജോൺ കെറിയും തമ്മിൽ ചർച്ച നടത്തിയിരുന്നു.

UN chief says China-US cooperation vital  China-US cooperation vital  UN statement on China-US relation  China-US relation  Antonio Guterres statement on China-US  കാലാവസ്ഥ വ്യതിയാന ചർച്ച  കാലാവസ്ഥ വ്യതിയാന ചർച്ചകളിൽ ചൈന-യുഎസ് സഹകരണം പ്രധാനം  യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ്
യുഎൻ

By

Published : Apr 20, 2021, 8:49 AM IST

ന്യുയോര്‍ക്ക്: ചൈനയും യുഎസും തമ്മിലുള്ള സഹകരണം പ്രധാനമാണെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ്. ചൈന-യുഎസ് സഹകരണം വളരെ പ്രധാനമാണ്. പാരീസ് കരാറിന് ഇത് സുപ്രധാനമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ ചൈനയും യുഎസും ഞായറാഴ്ച പുറത്തിറക്കിയ സംയുക്ത പ്രസ്താവനയുമായി ബന്ധപ്പെട്ടായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം. ഹരിത വാതകങ്ങളുടെ പിന്തള്ളലിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു.

ഷാങ്ഹായിയിൽ കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് ചൈനയുടെ പ്രത്യേക പ്രതിനിധി സിസി ഷെൻഹുവയും യുഎസ് പ്രതിനിധി ജോൺ കെറിയും തമ്മിൽ ചർച്ച നടത്തിയിരുന്നു. ഏപ്രിൽ 22, 23 തിയതികളിൽ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള വെർച്വൽ ഉച്ചകോടിയിൽ പങ്കെടുക്കാൻ യുഎസ് പ്രസിഡന്റ് ജോ ബിഡൻ 40 ലോക നേതാക്കളെ ക്ഷണിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details