ബൊളീവിയന്‍ സംഘര്‍ഷത്തില്‍ ആശങ്ക പ്രകടിപ്പിച്ച് അന്‍റോണിയോ ഗുട്ടെറസ്
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബോളീവിയയില്‍ നടക്കുന്ന അക്രമ സംഭവങ്ങളെ കുറക്കുന്നതിനായി വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് അന്‍റോണിയോ ഗുട്ടെറസ് പറഞ്ഞു.
ന്യൂയോര്‍ക്ക് : ബോളീവിയയില്‍ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ആശങ്ക പ്രകടിപ്പിച്ച് യുഎന്‍ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടെറസ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബോളീവിയയില്‍ നടക്കുന്ന അക്രമ സംഭവങ്ങളെ കുറക്കുന്നതിനായി വേണ്ട നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ സുതാര്യവും വിശ്വസനീയവുമായ തെരഞ്ഞെടുപ്പ് ഉറപ്പ് വരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബോളീവിയയില്‍ സമാധാനം നിലനിര്‍ത്തുന്നതിനുള്ള അന്താരാഷ്‌ട്ര നിയമം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്‍റ് ഇവോ മൊറേല്‍സിന്‍റെ രാജിയുൾപ്പടെയുള്ള വിഷയങ്ങളിലും നിലവിലെ സംഘര്‍ഷാവസ്ഥയിലും ഗുട്ടെറസ് ആശങ്ക പ്രകടിപ്പിച്ചു. കഴിഞ്ഞ മാസം നടന്ന തെരഞ്ഞെടുപ്പ് ഫലത്തില്‍ ഗുരുതരമായ ക്രമക്കേടുകൾ വ്യക്തമായതിനാല്‍ ഫലം സാധൂകരിക്കാന്‍ കഴിയില്ലെന്ന് അന്താരാഷ്‌ട്ര ഓഡിറ്റില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ബോളീവിയന്‍ പ്രസിഡന്‍റ് ഇവോ മൊറേല്‍സ് രാജി വെച്ചിരുന്നു.
TAGGED:
ബോളീവിയയില്‍ സംഘര്‍ഷം