ന്യൂയോർക്ക്: ഇറാഖിന്‍റെ തലസ്ഥാനമായ ബാഗ്‌ദാദിൽ നടന്ന ചാവേർ ആക്രമണത്തെ യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ് അപലപിച്ചു. ആക്രമണത്തിൽ മരിച്ചവരുടെ കുടുംബാഗങ്ങളോട് ഗുട്ടെറസ് അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെന്നും അദ്ദേഹം പറഞ്ഞു.
ഇറാഖ് ഇരട്ട ചാവേർ ആക്രമണം; യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ് അപലപിച്ചു - യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ് അപലപിച്ചു
ആക്രമണത്തിൽ 32 പേർ കൊല്ലപ്പെടുകയും 110 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
![ഇറാഖ് ഇരട്ട ചാവേർ ആക്രമണം; യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ് അപലപിച്ചു suicide bombings in Iraq UN chief condemns suicide bombings bombings in Iraq ഇറാഖ് ഇരട്ട ചാവേർ ആക്രമണം ഇരട്ട ചാവേർ ആക്രമണം യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ് അപലപിച്ചു അന്‍റോണിയോ ഗുട്ടെറസ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10333700-386-10333700-1611293687665.jpg)
ഇറാഖ് ഇരട്ട ചാവേർ ആക്രമണം; യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ് അപലപിച്ചു
ബാഗ്‌ദാദിലെ വസ്‌ത്രവ്യാപാര വിപണിയിൽ സാധാരണക്കാരെ ലക്ഷ്യമിട്ടാണ് വ്യാഴാഴ്ചയാണ് ഇരട്ട ചാവേർ ബോംബാക്രമണം നടന്നത്. ആക്രമണത്തിൽ 32 പേർ കൊല്ലപ്പെടുകയും 110 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു .