കേരളം

kerala

ETV Bharat / international

ഇസ്രയേൽ, ഹമാസ് വെടിനിർത്തൽ കരാർ സ്വാഗതം ചെയ്ത് അന്‍റോണിയോ ഗുട്ടെറസ് - വെടിനിർത്തൽ കരാർ സ്വാഗതം ചെയ്ത് അന്‍റോണിയോ ഗുട്ടെറസ്

ഗാസയിൽ വീണ്ടും വ്യോമാക്രമണം നടത്തിയതായി ഇസ്രയേൽ സൈന്യം.

UN chief calls for full respect of ceasefire agreement between Israel, Hamas  united nation  un secretray general  antonio guterres  israel  hamas  ഇസ്രയേൽ, ഹമാസ് വെടിനിർത്തൽ കരാർ സ്വാഗതം ചെയ്ത് അന്‍റോണിയോ ഗുട്ടെറസ്  അന്‍റോണിയോ ഗുട്ടെറസ്  ഇസ്രയേൽ  ഹമാസ്  വെടിനിർത്തൽ കരാർ സ്വാഗതം ചെയ്ത് അന്‍റോണിയോ ഗുട്ടെറസ്  ഗാസ വ്യോമാക്രമണം
ഇസ്രയേൽ, ഹമാസ് വെടിനിർത്തൽ കരാർ സ്വാഗതം ചെയ്ത് അന്‍റോണിയോ ഗുട്ടെറസ്

By

Published : Jun 17, 2021, 7:46 AM IST

വാഷിങ്ടൺ :ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ കരാറിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ഐക്യരാഷ്ട്ര സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ്. പ്രദേശത്ത് വർധിച്ചുവരുന്ന അക്രമങ്ങളിൽ സെക്രട്ടറി ജനറൽ ആശങ്ക പ്രകടിപ്പിച്ചതായി ഡെപ്യൂട്ടി വക്താവ് ഫർഹാൻ ഹഖ് പറഞ്ഞു. സ്ഥിതിഗതികൾ സുസ്ഥിരമാക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്യുകയാണെന്നും ഹഖ് വ്യക്തമാക്കി.

കൂടുതൽ വായിക്കാന്‍: ഗാസയില്‍ വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം

എന്നാൽ ഗാസയിൽ വീണ്ടും വ്യോമാക്രമണം നടത്തിയതായി ഇസ്രയേൽ സൈന്യം അറിയിച്ചു. ഹമാസ് കേന്ദ്രങ്ങളെ ലക്ഷ്യം വച്ചായിരുന്നു ആക്രമണമെന്നാണ് വിശദീകരണം.

ഇസ്രായേൽ യുദ്ധവിമാനങ്ങൾ ഖാൻ യൂനിസ് നഗരത്തിൽ ഹമാസിന്‍റെ സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചു. ഗാസയിൽ നടക്കുന്ന എല്ലാ സംഭവ വികാസങ്ങൾക്കും ഹമാസാണ് ഉത്തരവാദിയെന്ന് ഇസ്രയേൽ സൈനിക വക്താവ് ആരോപിച്ചു.

ഹമാസ് തീവ്രവാദ പ്രവർത്തനങ്ങൾ തുടരുന്ന സാഹചര്യത്തിൽ ശക്തമായി തിരിച്ചടിക്കുമെന്നും ഇസ്രയേൽ പ്രതിരോധ സേന അറിയിച്ചു. അതേസമയം ചൊവ്വാഴ്ച നൂറുകണക്കിന് ഇസ്രയേലി തീവ്ര ദേശീയവാദികൾ അറബ് സമൂഹത്തിനെതിരെ കിഴക്കൻ ജറുസലേമിൽ ഇസ്രയേൽ പതാകകൾ അണിനിരത്തി.

ABOUT THE AUTHOR

...view details