ന്യൂയോർക്ക്: ഇന്ത്യയുടെ വാക്സിൻ ഉൽപാദന ശേഷി ലോകത്തിന്‍റെ ഏറ്റവും മികച്ച ആസ്തിയാണെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറസ്. ലോക വാക്‌സിനേഷൻ ക്യാമ്പെയ്‌നിലേക്ക് ഇന്ത്യയെ ക്ഷണിച്ചുകൊണ്ടായിരുന്നു സെക്രട്ടറി ജനറലിന്‍റെ പ്രസ്‌താവന. തദ്ദേശീയമായി വികസിപ്പിക്കുന്ന വാക്‌സിന്‍റെ ഉദ്‌പാതനത്തിൽ ഇന്ത്യ വളരെ മുന്നിലാണ്. ഇന്ത്യയിലെ സ്ഥാപനങ്ങളുമായി ഞങ്ങൾ ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദഹം ന്യൂയോർക്കിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ പറഞ്ഞു.
ഇന്ത്യയുടെ വാക്സിൻ ഉൽപാദന ശേഷി ലോകത്തിന്‍റെ ഏറ്റവും മികച്ച ആസ്‌തി: യുഎൻ സെക്രട്ടറി ജനറൽ - ഇന്ത്യയുടെ വാക്സിൻ ഉൽപാദന ശേഷി
ലോക വാക്‌സിനേഷൻ ക്യാമ്പെയ്‌നിലേക്ക് ഇന്ത്യയെ ക്ഷണിച്ചുകൊണ്ടായിരുന്നു സെക്രട്ടറി ജനറലിന്‍റെ പ്രസ്‌താവന.
ഇന്ത്യയുടെ വാക്സിൻ ഉൽപാദന ശേഷി ലോകത്തിന്‍റെ ഏറ്റവും മികച്ച ആസ്‌തി: യുഎൻ സെക്രട്ടറി ജനറൽ
55ലക്ഷം കൊവിഡ് വാക്‌സിനുകൾ ഇന്ത്യ അയൽ രാജ്യങ്ങൾക്ക് നൽകിയതിന് പിന്നാലെയാണ് സെക്രട്ടരി ജനറലിന്‍റ പ്രസ്താവാന. ഒമാൻ, കാരകോം രാജ്യങ്ങൾ, നിക്കരാഗ്വ, ആഫ്രിക്കൻ രാജ്യങ്ങൾ, പസഫിക് ദ്വീപ് സമുങ്ങൾ, തുടങ്ങയവയ്ക്കും യുഎൻ ആരോഗ്യപ്രവർത്തകർക്കും വാക്‌സിൻ ഡോസുകൾ സൗജന്യമായി നൽകാൻ ഇന്ത്യ പദ്ധതിയിടുന്നതായി വിദേശകാര്യ മന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്‌തവ അറിയിച്ചിട്ടുണ്ട്.