വാഷിങ്‌ടണ്‍:കിഴക്കൻ യൂറോപ്പില്‍ സൈനിക വിന്യാസം നടത്താൻ നിലവിൽ ആലോചനയില്ലന്ന് യു.എസ് പ്രതിരോധ പ്രസ് സെക്രട്ടറി ജോൺ കിർബി. പ്രത്യേക നീക്കങ്ങള്‍ക്ക് അമേരിക്ക പദ്ധതിയിട്ടില്ലന്നും കിർബി വ്യക്തമാക്കി. ഉക്രയ്‌നെ ആക്രമിക്കാന്‍ റഷ്യ പദ്ധതിയിടുന്നുവെന്ന ആരോപണം ശക്തമായതിന്‍റെ പിന്നാലെയാണ് അമേരിക്കയുടെ പ്രതികരണം.
കിഴക്കൻ യൂറോപ്യന്‍ രാജ്യങ്ങളൊന്നും ഉക്രെയ്‌ന്‍ വിഷയത്തില്‍ സുരക്ഷ ഉറപ്പാക്കാന്‍ യു.എസ് സൈന്ന്യത്തോട് അഭ്യർഥിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ഉക്രെയ്‌ന് പിന്തുണ നല്‍കാന്‍ അമേരിക്കൻ സേനയെ അയക്കുന്നത് സംബന്ധിച്ച് ഏകപക്ഷീയമായ നടപടികളൊന്നും പരിഗണിച്ചിട്ടില്ലന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാകി നേരത്തെ വ്യക്തമാക്കിയിരുന്നു.